---
title: "മകൾക്ക് എം.ബി.ബി.എസ് ലഭിച്ച സന്തോഷം പങ്കുവെച്ച് നടൻ ബൈജു സന്തോഷ്"
english_title: "Actor Baiju Santhosh shares his joy of getting his daughter MBBS."
publisher: "moviemax.in"
canonical_url: "https://moviemax.in/news/125201/actor-baiju-santhosh-shares-his-joy-of-getting-his-daughter-mbbs"
published_at: "2023-06-26T15:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499622e06437_baiju.jpg"
keywords: []
---

# മകൾക്ക് എം.ബി.ബി.എസ് ലഭിച്ച സന്തോഷം പങ്കുവെച്ച് നടൻ ബൈജു സന്തോഷ്

> **Lead Summary:** മകൾക്ക് എം.ബി.ബി.എസ് ലഭിച്ച സന്തോഷം പങ്കുവെച്ച് നടൻ ബൈജു സന്തോഷ്. ഡോക്ടർ സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നുമാണ് ഐശ്വര്യ നേട്ടം സ്വന്തമാക്കിയത്.

## Article Content

മകൾക്ക് എം.ബി.ബി.എസ് ലഭിച്ച സന്തോഷം പങ്കുവെച്ച് നടൻ ബൈജു സന്തോഷ്. ഡോക്ടർ സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നുമാണ് ഐശ്വര്യ നേട്ടം സ്വന്തമാക്കിയത്.

ഈ വിജയം അകാലത്തിൽ പൊലിഞ്ഞ ഡോ. വന്ദനക്ക് സമർപ്പിക്കുന്നുവെന്ന് ബൈജു കുറിച്ചു. മകളുടെ ഫോട്ടോയും സർട്ടിഫിക്കറ്റും ബൈജു പങ്കുവെച്ചിട്ടുണ്ട്.

'എന്റെ മകൾ ഐശ്വര്യ സന്തോഷിനു ഡോ . സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും MBBS ബിരുദം ലഭിച്ചു. ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നു.

കൂടാതെ ഈ അവസരത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയ ഡോ. വന്ദനയ്ക്ക് ഈ വിജയം ദു:ഖത്തോടുകൂടി സമർപ്പിക്കുന്നു..', എന്നാണ് ബൈജു ഫേസ്ബുക്കിൽ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/125201/actor-baiju-santhosh-shares-his-joy-of-getting-his-daughter-mbbs)