---
title: ""ആശയെ എങ്ങനെ അലമാരയിലാക്കാം" സീരിയലിലെ രസകരമായ ഫോട്ടോഷൂട്ട്‌ "
english_title: " Ashwathy Srikanth has recently switched from being a TV anchor to an actress"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1252/ashwathy-srikanth-has-recently-switched-from-being-a-tv-anchor-to-an-actress"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://moviemax.in/image-uploads/5f71788a9b0d5_aswathi new.jpg"
keywords: []
---

# "ആശയെ എങ്ങനെ അലമാരയിലാക്കാം" സീരിയലിലെ രസകരമായ ഫോട്ടോഷൂട്ട്‌ 

> **Lead Summary:** ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി ടെലിവിഷന്‍ കാഴ്ചക്കാര്‍ക്ക് മുന്നിലെത്തിയ അശ്വതി പെട്ടന്ന് തന്നെ ശ്രദ്ധ നേടി . ആങ്കര്‍ എന്ന നിലയിലാണ് മലയാളികളിലേക്ക് അശ്വതി ശ്രീകാന്ത് നടന്നുകയറിയതെങ്കിലും, പേരിനൊപ്പം പറയാന്‍ വിശേഷണങ്ങള്‍ ഏറെയുണ്ട് അശ്വതിക്ക്. നടി, എഴുത്തുകാരി, ആക്ടിവിസ്റ്റ് തുടങ്ങി അങ്ങനെ കുറേയധികം വിശേഷണങ്ങള്‍ സ്വന്തമാക്കാന്‍ താരത്തിന് കഴിഞ്ഞു.

## Article Content

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി ടെലിവിഷന്‍ കാഴ്ചക്കാര്‍ക്ക് മുന്നിലെത്തിയ അശ്വതി പെട്ടന്ന് തന്നെ ശ്രദ്ധ നേടി . ആങ്കര്‍ എന്ന നിലയിലാണ് മലയാളികളിലേക്ക് അശ്വതി ശ്രീകാന്ത് നടന്നുകയറിയതെങ്കിലും, പേരിനൊപ്പം പറയാന്‍ വിശേഷണങ്ങള്‍ ഏറെയുണ്ട് അശ്വതിക്ക്. നടി, എഴുത്തുകാരി, ആക്ടിവിസ്റ്റ് തുടങ്ങി അങ്ങനെ കുറേയധികം വിശേഷണങ്ങള്‍ സ്വന്തമാക്കാന്‍ താരത്തിന് കഴിഞ്ഞു.

ടിവി ആങ്കര്‍ എന്ന നിലയില്‍ നിന്ന് മാറി നടിയുടെ വേഷത്തിലെത്തിയത് അടുത്ത കാലത്തായിരുന്നു.സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം . വിശേഷങ്ങളും നിലപാടുകളും എഴുത്തുകളുംഅശ്വതി പങ്കുവയ്ക്കാറുണ്ട്.ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അശ്വതിയിപ്പോള്‍ അഭിനയിക്കുന്നത് . ചക്കപ്പഴത്തിലെ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്.

ഇപ്പോളിതാ രസകരമായൊരു ചിത്രവും, വീഡിയോയും പങ്കുവച്ചിരിക്കുകയാണ് അശ്വതി. 'ആനയെ എങ്ങനെ ഫ്രിഡ്ജിലാക്കാം എന്ന ചോദ്യത്തിനുശേഷം ഞങ്ങള്‍ അവതരിപ്പിക്കുന്നു.. ആശയെ എങ്ങനെ അലമാരയിലാക്കാം എന്ന ക്യാപ്ഷനോടെയാണ് അശ്വതി ചിത്രം പങ്കുവച്ചിരിക്കുന്നത്. സീരിയലിലെ രസകരമായൊരു ഭാഗം ഷൂട്ട് ചെയ്യുന്നതിന്റെ ഭാഗമായാണ് ചിത്രം പകര്‍ത്തിയിരിക്കുന്നതെന്ന് വീഡിയോയില്‍നിന്നും വ്യക്തമാണ്. അശ്വതി കൂടാതെ മറ്റ്ചില ആളുകളും അലമാരയില്‍ കയറിയിരിക്കുന്നതും ഫാസ്റ്റ് മോഷനായ വീഡിയോയിലുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1252/ashwathy-srikanth-has-recently-switched-from-being-a-tv-anchor-to-an-actress)