---
title: "ചേച്ചിക്ക് പിന്നാലെ അനിജത്തിയും സിനിമയിലേക്ക് "
english_title: "Sai Pallavi's sister Pooja Kannan enters the film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12519/sai-pallavis-sister-pooja-kannan-enters-the-film"
published_at: "2021-11-24T13:10:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619dece2073a7_sayipallavi.jpg"
keywords: []
---

# ചേച്ചിക്ക് പിന്നാലെ അനിജത്തിയും സിനിമയിലേക്ക് 

> **Lead Summary:** തെന്നിന്ത്യയിലെ പ്രശസ്ത നടിയാണ് സായി പല്ലവി. മലയാളത്തിലും, തമിഴിലും, തെലുങ്കിലും, കന്നടയിലും എല്ലാം താരം വേഷങ്ങൾ ചെയ്തിട്ടുണ്ട്. നിരവധി ആരാധകരാണ് സായിപല്ലവിക്കുള്ളത്. തെന്നിന്ത്യയിലെ തന്നെ മുൻനിര നടിമാരിലൊരാളാണ് സായി. താരത്തിൻറെ നൃത്തം വളരെ പ്രശസ്തമാണ്.

## Article Content

തെന്നിന്ത്യയിലെ പ്രശസ്ത നടിയാണ് സായി പല്ലവി. മലയാളത്തിലും, തമിഴിലും, തെലുങ്കിലും, കന്നടയിലും എല്ലാം താരം വേഷങ്ങൾ ചെയ്തിട്ടുണ്ട്. നിരവധി ആരാധകരാണ് സായിപല്ലവിക്കുള്ളത്. തെന്നിന്ത്യയിലെ തന്നെ മുൻനിര നടിമാരിലൊരാളാണ് സായി. താരത്തിൻറെ നൃത്തം വളരെ പ്രശസ്തമാണ്.

നിരവധി ചിത്രങ്ങളുമായി ഷൂട്ടിംഗ് തിരക്കുകളിലാണ് താരം ഇപ്പോൾ. കുറച്ചു മുൻപ് സായിപല്ലവി നായികയായെത്തിയ ഒരു തെലുഗ് ചിത്രം റിലീസ് ചെയ്തിരുന്നു. നാഗചൈതന്യ ആയിരുന്നു ഇതിൽ നായകൻ. ചിത്രം ഒരു സൂപ്പർ ഹിറ്റ് ആയിരുന്നു. ഇതിലെ സാരംഗ്ദരിയ എന്ന ഗാനം ബ്ലോക്ക് ബസ്റ്റർ ആയി.

ഗാനത്തിലെ സായിയുടെ നൃത്തചുവടുകൾ തന്നെയായിരുന്നു ശ്രദ്ധേയം. മഹേഷ് ബാബു അടക്കമുള്ള തെലുങ്കിലെ സൂപ്പർ സ്റ്റാറുകൾ താരത്തെ അഭിനന്ദിച്ചു രംഗത്തെത്തിയിരുന്നു. ഇതിന് താരം നന്ദിയും അറിയിച്ചു.

മഹേഷ് ബാബുവിൻ്റെ കടുത്ത ആരാധികയാണ് താനെന്നാണ് സായി പല്ലവി പറഞ്ഞത്. സായി പല്ലവിയുടെ സഹോദരിയാണ് പൂജ കണ്ണൻ. പൂജയും ഇപ്പോൾ സിനിമയിൽ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്.

പൂജ തന്നെയാണ് ഈ വാർത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. താൻ വളരെക്കാലമായി കാത്തിരുന്ന സമയം എത്തി എന്നാണ് താരം പറയുന്നത്. പ്രേക്ഷകർ തൻറെ പ്രകടനം ആസ്വദിക്കും എന്നാണ് കരുതുന്നത്.

ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരം പങ്കുവെച്ചു. ചിത്തിര സേവാനം എന്നാണ് ചിത്രത്തിന് പേര് പേര്. സ്റ്റണ്ട് സിൽവ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സമുദ്രക്കനി ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തിൽ. റീമ കല്ലിങ്കലും സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/12519/sai-pallavis-sister-pooja-kannan-enters-the-film)