---
title: "മകളോട് അക്കാര്യം ഞാൻ ചോദിക്കില്ല;അത് തനിക്ക് താങ്ങാൻ കഴിയില്ല; അഭിഷേക്; സംഭവം ഇങ്ങനെ"
english_title: "I will not ask my daughter that; she cannot bear it; Abhishek; This is how it happened"
publisher: "moviemax.in"
canonical_url: "https://moviemax.in/news/125058/i-will-not-ask-my-daughter-that-she-cannot-bear-it-abhishek-this-is-how-it-happened"
published_at: "2023-06-26T09:05:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499087bcff71_abishek_2.jpg"
keywords: []
---

# മകളോട് അക്കാര്യം ഞാൻ ചോദിക്കില്ല;അത് തനിക്ക് താങ്ങാൻ കഴിയില്ല; അഭിഷേക്; സംഭവം ഇങ്ങനെ

> **Lead Summary:** ബോളിവുഡിലെ പ്രിയ താരദമ്പതികളായ ഐശ്വര്യ റായും അഭിഷേക് ബച്ചനും കരിയറിനൊപ്പം എന്നും കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. താരറാണിയായി കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു ഐശ്വര്യയുടെ വിവാഹം. ക​രിയറിൽ വിജയിക്കണമെങ്കിൽ നായികമാർ അവിവാഹിതരായി തുടരണമെന്ന ചിന്താ​ഗതി സിനിമാ രം​ഗത്തുണ്ട്. അത് തെറ്റാണെന്ന് നടി ചൂണ്ടിക്കാട്ടി.

## Article Content

ബോളിവുഡിലെ പ്രിയ താരദമ്പതികളായ ഐശ്വര്യ റായും അഭിഷേക് ബച്ചനും കരിയറിനൊപ്പം എന്നും കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. താരറാണിയായി കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു ഐശ്വര്യയുടെ വിവാഹം. ക​രിയറിൽ വിജയിക്കണമെങ്കിൽ നായികമാർ അവിവാഹിതരായി തുടരണമെന്ന ചിന്താ​ഗതി സിനിമാ രം​ഗത്തുണ്ട്. അത് തെറ്റാണെന്ന് നടി ചൂണ്ടിക്കാട്ടി.

പൊന്നിയിൻ സെൽവനാണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമ വൻ ഹിറ്റായി. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ സിനിമയിലൂടെ ഐശ്വര്യ റായ് ബി​ഗ് സ്ക്രീനിലേക്ക് തിരിച്ച് വന്നത്. ഇതിനിടെ അഭിഷേക് ബച്ചൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഐശ്വര്യയെക്കുറിച്ചും മകൾ ആരാധ്യയെക്കുറിച്ചുമാണ് അഭിഷേക് സംസാരിച്ചത്.

താര കുടുംബത്തിലാണ് മകൾ പിറന്നതെങ്കിലും അത് മകളുടെ ജീവിതത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്ന് അഭിഷേക് ബച്ചൻ വ്യക്തമാക്കി.ഐശ്വര്യ കാരണമാണ് അത് സാധ്യമായത്. ഐശ്വര്യ മകളെ നോക്കുന്നത് കൊണ്ടാണ് തനിക്ക് സിനിമകളിലേക്ക് ശ്രദ്ധ കൊടുക്കാൻ പറ്റുന്നതെന്നും നടൻ തുറന്ന് പറഞ്ഞു. ആരാധ്യ വലിയ തോതിൽ സിനിമകൾ കാണാറില്ല. അവൾ വളരുമ്പോൾ എന്റെ ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് ചോദിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല.

കാരണം മകൾ മുഖം നോക്കാതെ അഭിപ്രായം പറയും. അത് ചിലപ്പോൾ തനിക്ക് താങ്ങാൻ കഴിഞ്ഞേക്കില്ലെന്നും അഭിഷേക് ചിരിയോടെ പറഞ്ഞു. സോഷ്യൽ മീഡിയയിൽ മകൾ നിരന്തരം ചർച്ചാ വിഷയമാകുന്നതിനെക്കുറിച്ചും അഭിഷേക് സംസാരിച്ചു. ഇത്തരം കാര്യങ്ങളിൽ അതിർവരമ്പുണ്ടെന്ന് അഭിഷേക് വ്യക്തമാക്കി. താരപുത്രിയായതിനാൽ ആരാധ്യ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾക്ക് ഇരയാവാറുണ്ട്.

ആരാധ്യ ഇപ്പോഴും അമ്മയുടെ നിഴലിൽ നിന്ന് മാറിയിട്ടില്ലെന്നാണ് പ്രധാന കുറ്റപ്പെടുത്തൽ. മകൾക്കൊപ്പമാണ് മിക്കപ്പോഴും പൊതുവിടങ്ങളിൽ ഐശ്വര്യയെ കാണാറ്. സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളിലും സുഹൃത്തുക്കളുടെ ആഘോഷങ്ങളിലും ഐശ്വര്യ മകളെ ഒപ്പം കൂട്ടും. ഇത് പലരും വിമർശിക്കാറുണ്ട്. എന്നാൽ ഇത്തരം വിമർശനങ്ങളെ ഐശ്വര്യ കാര്യമാക്കാറില്ല. പൊന്നിയിൻ സെൽവന് ശേഷം ഐശ്വര്യയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/125058/i-will-not-ask-my-daughter-that-she-cannot-bear-it-abhishek-this-is-how-it-happened)