---
title: "കിയാര അധ്വാനി ഗർഭിണിയോ ? ചോദ്യങ്ങളുമായി ആരാധകർ; വൈറൽ നടിയുടെ ആയി ചിത്രങ്ങൾ"
english_title: "Is Kiara Adhwani pregnant? Fans with questions; Pictures of the actress goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/125057/is-kiara-adhwani-pregnant-fans-with-questions-pictures-of-the-actress-goes-viral"
published_at: "2023-06-26T08:37:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499020127d8d_kiara_1.jpg"
keywords: []
---

# കിയാര അധ്വാനി ഗർഭിണിയോ ? ചോദ്യങ്ങളുമായി ആരാധകർ; വൈറൽ നടിയുടെ ആയി ചിത്രങ്ങൾ

> **Lead Summary:** തന്റെ പുതിയ സിനിമയായ സത്യപ്രേം കി കഥയുടെ പ്രമോഷന്റെ തിരക്കിലാണ് ബോളിവുഡ് നടി കിയാര അധ്വാനി. കഴിഞ്ഞ ദിവസം ഉദയ്പൂരിലായിരുന്നു നടിയും സംഘവും പ്രമോഷനായി എത്തിയത്. ഉദയ്പൂരിൽ നിന്നുള്ള താരത്തിന്റെ പ്രമോഷൻ വീഡിയോകളും ഫോട്ടോകളും ഇന്റർനെറ്റിൽ വൈറലായതോടെ നടി ​​ഗർഭിണിയാണെന്ന സംശയമാണ് ആരാധകർക്കുണ്ടായിരിക്കുന്നത്.

## Article Content

തന്റെ പുതിയ സിനിമയായ സത്യപ്രേം കി കഥയുടെ പ്രമോഷന്റെ തിരക്കിലാണ് ബോളിവുഡ് നടി കിയാര അധ്വാനി. കഴിഞ്ഞ ദിവസം ഉദയ്പൂരിലായിരുന്നു നടിയും സംഘവും പ്രമോഷനായി എത്തിയത്. ഉദയ്പൂരിൽ നിന്നുള്ള താരത്തിന്റെ പ്രമോഷൻ വീഡിയോകളും ഫോട്ടോകളും ഇന്റർനെറ്റിൽ വൈറലായതോടെ നടി ​​ഗർഭിണിയാണെന്ന സംശയമാണ് ആരാധകർക്കുണ്ടായിരിക്കുന്നത്.

പലരും കമന്റായി അത് പങ്കുവെക്കുകയും ചെയ്തു. ചില ചിത്രങ്ങളിൽ നടിയുടെ വയർ പതിവിൽ നിന്നും വിപരീതമായി വലുതായിരിക്കുന്നതായി കാണപ്പെട്ടുവെന്നതാണ് ആരാധകരുടെ സംശയത്തിന് കാരണം. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കിയാര അധ്വാനിയും നടൻ സിദ്ദാർത്ഥ് മൽഹോത്രയും വളരെ നാളത്തെ പ്രണയത്തിന് ശേഷം വിവാ​ഹിതരായത്.

വിവാഹശേഷം ഇരുവരും തിരക്കേറിയ സിനിമാ ജീവിതത്തിലേക്ക് തിരികെ എത്തി.ഇടയ്ക്ക് ലഭിക്കുന്ന ഷെഡ്യൂൾ ബ്രേക്കുകൾക്കിടയിലാണ് നവദമ്പതികൾ യാത്രകൾ നടത്തുന്നതും കുടുംബ ജീവിതം ആസ്വദിക്കുന്നത് . രാജസ്ഥാനിൽ സിനിമാ പ്രമോഷനെത്തിയപ്പോൾ ഇൻഡോ-വെസ്റ്റേൺ ലുക്കിലുള്ള വസ്ത്രങ്ങൾ ധരിച്ച് അതീവ സുന്ദരിയായാണ് കിയാര എത്തിയത്.

കിയാര ​ഗർഭിണിയാണെന്നത് ചിത്രങ്ങളിൽ നിന്നും വ്യക്തമാണെന്ന് ചില ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.എന്നാൽ കിയാരയോ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങളോ ​ഗോസിപ്പുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തിടെ വന്ന അഭിമുഖത്തിൽ പ്രണയവിവാഹത്തിലാണ് താൻ വിശ്വസിച്ചിരുന്നതെന്നും സിദ്ധാർത്ഥിനെ പങ്കാളിയായി കിട്ടിയതിൽ താൻ ഭാഗ്യവതിയാണെന്നുമാണ് നടി പറഞ്ഞത്.

മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ അനുഗ്രഹവും സ്‌നേഹവും ഞങ്ങളുടെ കൂടെയുണ്ടാകണം എന്നായിരുന്നു സിദ്ധാർഥ് മൽഹോത്രയും കിയാരയും വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/125057/is-kiara-adhwani-pregnant-fans-with-questions-pictures-of-the-actress-goes-viral)