---
title: "സിനിമ ഷൂട്ടിംഗിനിടെ പരിക്ക്, നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ ഇന്ന്"
english_title: "Actor Prithviraj, who was injured during the shooting of the film, will undergo surgery today."
publisher: "moviemax.in"
canonical_url: "https://moviemax.in/news/125049/actor-prithviraj-who-was-injured-during-the-shooting-of-the-film-will-undergo-surgery-today"
published_at: "2023-06-26T07:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6498f442cd37c_prithviraj.jpg"
keywords: []
---

# സിനിമ ഷൂട്ടിംഗിനിടെ പരിക്ക്, നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ ഇന്ന്

> **Lead Summary:** സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ നടത്തും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ.

## Article Content

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ നടത്തും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ.

ഇന്നലെയാണ് മറയൂരിൽ 'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്.

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. അയ്യപ്പനും കോശിയും എന്ന സിനിമയിൽ അടക്കം അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയൻ നമ്പ്യാർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/125049/actor-prithviraj-who-was-injured-during-the-shooting-of-the-film-will-undergo-surgery-today)