---
title: "ദിലീപിന്റെ  കയ്യിലെ പരിക്ക്, താരത്തിന് എന്ത്  പറ്റിയെന്ന്  പ്രേക്ഷകർ "
english_title: "Audience wonder what happened to Dileep's hand injury"
publisher: "moviemax.in"
canonical_url: "https://moviemax.in/news/125046/audience-wonder-what-happened-to-dileeps-hand-injury"
published_at: "2023-06-26T07:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6498edf60616b_dileep.jpg"
keywords: []
---

# ദിലീപിന്റെ  കയ്യിലെ പരിക്ക്, താരത്തിന് എന്ത്  പറ്റിയെന്ന്  പ്രേക്ഷകർ 

> **Lead Summary:** ദിലീപ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥൻ'. കുറച്ചു ദിവസങ്ങൾക്കുമുണ്ടായിരുന്നു സിനിമയുടെ ട്രെയിലർ, മ്യൂസിക് ലോഞ്ച് പരിപാടി നടന്നത്.

## Article Content

ദിലീപ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥൻ'. കുറച്ചു ദിവസങ്ങൾക്കുമുണ്ടായിരുന്നു സിനിമയുടെ ട്രെയിലർ, മ്യൂസിക് ലോഞ്ച് പരിപാടി നടന്നത്.

മമ്മൂട്ടിയും പരിപാടിയിൽ എത്തിയിരുന്നു. ചടങ്ങിൽ വളരെ ഊർജ്ജസ്വലനായിട്ടായിരുന്നു ദിലീപ് കാണപ്പെട്ടത്. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ദിലീപിന്റെ കയ്യിലെ ഒടിവ് ആണ്.

വലതു കയ്യിൽ ആണ് ഇദ്ദേഹത്തിന് പരിക്ക് പറ്റിയിരിക്കുന്നത്. കയ്യിൽ അതുകൊണ്ട് തന്നെ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. ഒടിവ് പറ്റിയിട്ടുണ്ട് എന്നാണ് കരുതുന്നത്.

കാരണം സപ്പോർട്ട് പ്ലാസ്റ്റർ ഇട്ടിരിക്കുന്നത് നമുക്ക് വ്യക്തമായി കാണാം. ചടങ്ങിൽ ദിലീപ് സംസാരിക്കുമ്പോൾ മൈക്ക് പിടിച്ചിരിക്കുന്ന സമയത്ത് കൈക്ക് താങ്ങു കൊടുത്തുകൊണ്ടായിരുന്നു താരം സംസാരിച്ചത്.

ഇത് കൂടാതെ ചടങ്ങിൽ ഉടനീളം ഇതേ അവസ്ഥയിൽ തന്നെയായിരുന്നു താരം. താരത്തിന് എന്താണ് പറ്റിയത് എന്ന് ചോദിച്ചു കൊണ്ട് നിരവധി ആളുകളാണ് രംഗത്ത് എത്തുന്നത്.

അതേസമയം താരത്തിന് ഷൂട്ടിങ്ങിനിടയിൽ പറ്റിയ പരിക്ക് ആണ് ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. അത്ര സാരമായി പരിക്ക് അല്ല എങ്കിലും കുറച്ചു ദിവസത്തേക്ക് പ്ലാസ്റ്റർ ഇടേണ്ടിവരും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/125046/audience-wonder-what-happened-to-dileeps-hand-injury)