ഇത്രയും നാളും എനിക്ക് വോട്ട് തന്നതിന് നന്ദി; ബിഗ്‌ ബോസിനോട് യാത്ര പറഞ്ഞ് മിഥുൻ

ഇത്രയും നാളും എനിക്ക് വോട്ട് തന്നതിന് നന്ദി; ബിഗ്‌ ബോസിനോട് യാത്ര  പറഞ്ഞ് മിഥുൻ
2023-06-25T22:54:00 | By Susmitha Surendran

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ നിന്നും ഒരു മത്സരാർത്ഥി കൂടി പുറത്തേക്ക് പോയിരിക്കുകയാണ്. അനിയൻ മിഥുൻ ആണ് പുറത്തായത്. തെണ്ണൂറ് ദിവസങ്ങൾ പൂർത്തിയാക്കിയാണ് അനിയൻ ബി​ഗ് ബോസ് വീടിനോടും മത്സരാർത്ഥികളോടും യാത്ര പറഞ്ഞ് പോയിരിക്കുന്നത്.

ഏറെ സന്തോഷത്തോടെയാണ് മിഥുൻ ബിബി വീടിനോട് വിട പറഞ്ഞത് എന്നത് ഏറെ ശ്രദ്ധേയമാണ്. 'ഞാൻ പോവുകയാണ്. എല്ലാവരോടും സ്നേഹം. ജുനൈസേട്ടാ.. നീ എന്റെ ബാലേട്ടൻ തന്നെയാണ്. എന്തെങ്കിലും ഞാൻ നിങ്ങളെ പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. ഞാൻ പോകുമ്പോൾ എന്നെ കുറിച്ച് നല്ലത് പറയണേ', എന്നാണ് മിഥുൻ മത്സരാർത്ഥികളോട് വീട്ടിൽ വച്ച് പറഞ്ഞത്.

എന്തുപറ്റി എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ, 'ലാലേട്ടന്റെ അടുത്തിങ്ങനെ നിൽക്കുമ്പോൾ സന്തോഷം. അകത്ത് ഏഴെട്ട് മനുഷ്യന്മാരെ ഉണ്ടായിരുന്നുള്ളൂ. പുറത്തിറങ്ങി നിങ്ങളെ ഒക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം', എന്നാണ് അനിയൻ മിഥുൻ പറഞ്ഞത്.

പുറത്താകുമെന്ന് പ്രതീക്ഷിച്ചോ എന്ന ചോദ്യത്തിന്, 'പ്രതീക്ഷയും പ്രതീക്ഷക്കേടൊന്നും ഇല്ല. പോകയാണെങ്കിൽ പുറത്തെ പിള്ളേര്. അകത്താണെങ്കിൽ അകത്തെ പിള്ളേര് എന്നുള്ള മൂഡിലാണ്. ആഴ്ചയിൽ വന്ന് മോനേ അനിയാ എന്നൊക്കെ ലാലേട്ടൻ വിളിക്കുന്നത് മിസ് ചെയ്യും.

ഇത്രയും നാളും എനിക്ക് വോട്ട് തന്നതിന് നന്ദി. ബി​ഗ് ബോസിന്റെയും ഏഷ്യാനെറ്റിന്റെയും ഭാ​ഗമായതിൽ സന്തോഷം. എല്ലാം എന്റെ ഉള്ളിൽ ഉണ്ട്. അതെന്നും ഉണ്ടാകും. ബി​ഗ് ബോസ് ഹൗസ് മിസ് ചെയ്യും. എന്റെ ഏറ്റവും നല്ല സുഹൃത്താണ് റിനോഷ്.

അവനെ പറ്റി പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ. എന്നും അങ്ങനെ തന്നെ ഉണ്ടാകും. ചെറുപ്രായത്തിൽ ലാലേട്ടന്റെ എല്ലാ പടങ്ങളും ഫാൻസ് അസോസിയേഷനൊപ്പം ഇരുന്ന് കാണാൻ പോയിരുന്നു.

അസോസിയേഷനിൽ അം​ഗം ആകണമെങ്കിൽ അത്രത്തോളം ഹരമായിരിക്കും ലാലേട്ടൻ', എന്നാണ് മിഥുൻ പറയുന്നത്. ശേഷം പൂക്കട്ടെ കാവടി എന്ന് പറഞ്ഞ മോഹൻലാൽ മിഥുനെ യാത്രയാക്കി.

Content Highlight: Aniyan Mithun is out of Bigg Boss

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup