ഉയരം കൂട്ടാനുള്ള സർജറി ചെയ്ത് യുവാവ്; ചെലവാക്കിയത് 66 ലക്ഷം രൂപ

ഉയരം കൂട്ടാനുള്ള സർജറി ചെയ്ത് യുവാവ്; ചെലവാക്കിയത് 66 ലക്ഷം രൂപ
2023-06-25T22:14:00 | By Susmitha Surendran

ഉയരം കുറഞ്ഞതിന്റെ പേരിൽ പ്രണയം നിരസിക്കപ്പെട്ടതിനെ തുടർന്ന് നീളം വയ്ക്കാനുള്ള സർജറി ചെയ്ത് യുവാവ്. ജോർജിയയിൽ നിന്നുള്ള 27 കാരനായ നേവി വെറ്ററൻ ഡെൻസൽ സിഗേർസ് എന്ന യുവാവാണ് ഉയരം കൂട്ടാനായി സർജറി ചെയ്തത്.

സർജറിക്കായി ഇയാൾ 66 ലക്ഷം രൂപയാണ് ചെലവഴിച്ചത് എന്നതാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. സർജറി ചെയ്തതിന് പിന്നാലെ ഡെൻസലിന്റെ ഉയരം അഞ്ചടി അഞ്ച് ഇഞ്ചിൽ നിന്ന് ആറടിയായി വർധിച്ചു.

തനിക്ക് ഉയരം കുറവാണെന്നത് ഡെൻസലിനെ ആദ്യം മുതലേ വലിയ രീതിയിൽ അലട്ടിയിരുന്നു. ടീനേജ് പ്രായത്തിൽ നീളക്കുറവിനെ തുടർന്ന് ഡെൻസലിന് ഇഷ്ടമായിരുന്ന പെൺകുട്ടി പ്രണയം നിരസിച്ചതും ഇതിന് ആക്കം കൂട്ടി. ഇതിന് പിന്നാലെയാണ് ഉയരം കൂടാനുള്ള സർജറി ചെയ്യാൻ ഡെൻസൽ തീരുമാനിച്ചത്.

https://www.instagram.com/reel/CsD3ausqRFW/?utm_source=ig_embed&ig_rid=5a43c22d-ad38-489c-bb24-01abdb3c3243

ഉയരം കൂട്ടാനുള്ള വഴികൾ വളരെ കാലമായി അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു താൻ. ഏറ്റവും ഒടുവിലാണ് ഇത്തരത്തിൽ ഒരു പരിഹാരം കണ്ടെത്താൻ സാധിച്ചത്.

അഞ്ചടി അഞ്ച് ഇഞ്ച് ആയിരുന്നു ഡെൻസലിന്റെ ഉയരം. സർജറിയിലൂടെ ഇത് ആറ് അടിയായാണ് വർധിച്ചിരിക്കുന്നത്. ശസ്ത്രക്രിയയിൽ കാലുകളുടെ ഉയരമാണ് കൂട്ടിയത്.

ഉയരക്കുറവിനെ തുടർന്നുള്ള പരിഹാസങ്ങൾ തുടർക്കഥ ആയതോടെയാണ് എന്തു വില കൊടുത്തും ഉയരം വർദ്ധിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായതെന്നാണ് ഡെൻസൽ പറയുന്നത്.

ഉയരം വർധിച്ചതോടുകൂടി വളരെ സന്തോഷവാനാണ് ഡെൻസൽ ഇപ്പോൾ. നീളം കൂടിയതോടെ തന്റെ ജീവിതവും താൻ ജീവിതത്തെ കാണുന്ന രീതി വരെ മാറ്റാൻ അവസരമുണ്ടായി എന്നാണ് ഡെൻസെൽ പറയുന്നത്.

Content Highlight: Young man undergoes surgery to increase his height; 66 lakh rupees spent!

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup