---
title: "തിരമാലയിൽപ്പെട്ട രണ്ട്  കുട്ടികളെ രക്ഷിച്ച് പൊലീസുകാരൻ; വീഡിയോ വൈറൽ "
english_title: "A police officer rescued two children who were thrown into the sea by a strong wave."
publisher: "moviemax.in"
canonical_url: "https://moviemax.in/news/125004/a-police-officer-rescued-two-children-who-were-thrown-into-the-sea-by-a-strong-wave"
published_at: "2023-06-25T20:24:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6498559f2e7dd_viral.jpg"
keywords: []
---

# തിരമാലയിൽപ്പെട്ട രണ്ട്  കുട്ടികളെ രക്ഷിച്ച് പൊലീസുകാരൻ; വീഡിയോ വൈറൽ 

> **Lead Summary:**  ശക്തമായ തിരമാലയിൽപ്പെട്ട് കടലിൽ മുങ്ങിത്താഴ്ന്ന രണ്ടുകുട്ടികളെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. മുംബൈ സാന്റാക്രൂസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ വിഷ്ണു ഭൗരാവോ ബേലേയാണ് സാഹസികമായി കുട്ടികളെ കരയ്ക്കെത്തിച്ചത്.**

## Article Content

 ശക്തമായ തിരമാലയിൽപ്പെട്ട് കടലിൽ മുങ്ങിത്താഴ്ന്ന രണ്ടുകുട്ടികളെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. മുംബൈ സാന്റാക്രൂസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ വിഷ്ണു ഭൗരാവോ ബേലേയാണ് സാഹസികമായി കുട്ടികളെ കരയ്ക്കെത്തിച്ചത്.**

ജുഹു ബീച്ചിൽ വെള്ളിയാഴ്ചയുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഏഴും പത്തും വയസ്സുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ വെള്ളത്തിൽ മുങ്ങിത്താഴുന്നതു കണ്ട വിഷ്ണു ഒന്നും നോക്കാതെ എടുത്തുചാടി.

[https://twitter.com/i/status/1672623309916348416**](https://twitter.com/i/status/1672623309916348416)

തിരമാലയിൽപ്പെട്ട് കുട്ടികൾക്ക് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇതുകണ്ടാണ് വിഷ്ണു കടലിലേക്ക് ചാടിയതും കുട്ടികളെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചതും. തക്കസമയത്ത് ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/125004/a-police-officer-rescued-two-children-who-were-thrown-into-the-sea-by-a-strong-wave)