---
title: "'ഗായത്രി ജൂനിയര്‍ കങ്കണ'; വീണ്ടും ട്രോളുകളുടെ പെരുമഴ"
english_title: "'Gayatri Jr. Kangana; Again a torrent of trolls"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12500/gayatri-jr-kangana-again-a-torrent-of-trolls"
published_at: "2021-11-24T12:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619ddc849ebb3_.jpg"
keywords: []
---

# 'ഗായത്രി ജൂനിയര്‍ കങ്കണ'; വീണ്ടും ട്രോളുകളുടെ പെരുമഴ

> **Lead Summary:** പ്രേഷകര്‍ക്ക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ് . താരത്തെ കുറിച്ചുള്ള ട്രോളുകളും കമന്റുകളുമാണ് സോഷ്യല്‍ മീഡിയ മുഴുവന്‍ . കഴിഞ്ഞ ദിവസം ട്രോളുകളും കമന്റുകളും കേരളത്തെ നശിപ്പിക്കുന്നവെന്നും ഇവ നിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഗായത്രി രംഗത്തെത്തിയിരുന്നു.എന്നാല്‍ ഇതിനു പിന്നാലെ ഗായത്രിയ്ക്കെതിരെ വീണ്ടും ട്രോളുകള്‍ നിറഞ്ഞിരിക്കുകയാണ്.

## Article Content

പ്രേഷകര്‍ക്ക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ് . താരത്തെ കുറിച്ചുള്ള ട്രോളുകളും കമന്റുകളുമാണ് സോഷ്യല്‍ മീഡിയ മുഴുവന്‍ . കഴിഞ്ഞ ദിവസം ട്രോളുകളും കമന്റുകളും കേരളത്തെ നശിപ്പിക്കുന്നവെന്നും ഇവ നിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഗായത്രി രംഗത്തെത്തിയിരുന്നു.എന്നാല്‍ ഇതിനു പിന്നാലെ ഗായത്രിയ്ക്കെതിരെ വീണ്ടും ട്രോളുകള്‍ നിറഞ്ഞിരിക്കുകയാണ്.

ഗായത്രി ജൂനിയര്‍ കങ്കണ ആണ്. എത്ര തവണ എയറില്‍ കയറിയാലും മടുക്കുന്നില്ലല്ലോ.., അപാര തൊലിക്കട്ടി തന്നെ എന്നു തുടങ്ങി കമന്റുകളും ട്രോളുകളും നിറയുകയാണ്.

ഗായത്രി പറഞ്ഞത്

‘എനിക്ക് പറയാനുള്ളത് മുഖ്യമന്ത്രി പിണറായി വിജയന്‍ സാറിനോടാണ്. സാറിനെ ഞാന്‍ ബഹുമാനിക്കുന്നു. സാറിന്റെ എല്ലാ ആശയങ്ങളും എനിക്ക് ഇഷ്ടമാണ്. സോഷ്യല്‍ മീഡിയ ജീവിതത്തെ ഭരിക്കുകയാണ്. ലഹരിമരുന്നില്‍ നിന്നും പണം സമ്ബാദിക്കുന്നത് നിയമവിരുദ്ധമാണ്.

അപ്പോള്‍ ട്രോളുകളില്‍ നിന്നും പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ. അല്ല എനിക്ക് അറിയാന്‍ പാടില്ലാത്തോണ്ട് ചോദിക്കുകയാണ്. ട്രോള്‍ വരും..പിന്നെ കമന്റ് വരും. ആ കമന്റ് അത് കാരണം ആളുകള്‍ മെന്റലാവുകയാണ്. ഇത് എന്റെ മാത്രം പ്രശ്നമല്ല. നല്ല നാടിനായി ആദ്യം ഈ ട്രോളുകള്‍ നിരോധിക്കണം.

സാറ് വിചാരിച്ചാല്‍ നടക്കും. എല്ലായിടത്തെയും കമന്റ് സെഷന്‍ ഓഫ് ചെയ്ത് വയ്ക്കണം. എന്തെങ്കിലുമൊന്ന് ചെയ്യണം സാര്‍. അത്രമാത്രം എന്നെ അടിച്ചമര്‍ത്തി.

എന്ത് വന്നാലും എനിക്ക് ഒരു പ്രശ്നമില്ല. ഞാന്‍ പറയാന്‍ ഉള്ളത് പറയും. ഇവരെ ഇങ്ങനെ വളരാന്‍ വിടരുത്. കേരളം നശിപ്പിക്കാനുള്ള കരുത്തുണ്ട് ഇവര്‍ക്ക്. ദയവായി എല്ലാവരും എന്നെ പിന്തുണയ്ക്കൂ..’

### Related Links & Sources
- [Original Story Source](https://moviemax.in/news/12500/gayatri-jr-kangana-again-a-torrent-of-trolls)