---
title: "അന്ന് ഷിജു ജഡ്ജ്, സെറീന മത്സരാര്‍ത്ഥി; ഇന്ന് സഹമത്സരാര്‍ത്ഥികള്‍, പഴയ വീഡിയോ ഇപ്പോള്‍ വൈറലാകുന്നു "
english_title: "An old video of Shiju and Serena is now going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/124967/an-old-video-of-shiju-and-serena-is-now-going-viral"
published_at: "2023-06-25T17:18:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649829aea68d5_bb.jpg"
keywords: []
---

# അന്ന് ഷിജു ജഡ്ജ്, സെറീന മത്സരാര്‍ത്ഥി; ഇന്ന് സഹമത്സരാര്‍ത്ഥികള്‍, പഴയ വീഡിയോ ഇപ്പോള്‍ വൈറലാകുന്നു 

> **Lead Summary:** ബിഗ് ബോസ് സീസണ്‍ ഫിനാലെയിലേക്ക് അടുക്കുകയാണ്. ഈ സീസണില്‍ നേരത്തെ അടുപ്പമുണ്ടായിരുന്ന മത്സരാര്‍ത്ഥികള്‍ കുറവായിരുന്നു. എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട് ചിലര്‍ പരിചിതരായിരുന്നു. അത്തരത്തില്‍ പരിചിതരായിരുന്ന താരങ്ങളാണ് ഫൈനലിലേക്ക് മത്സരിക്കുന്ന സെറീനയും ഷിജുവും.

## Article Content

ബിഗ് ബോസ് സീസണ്‍ ഫിനാലെയിലേക്ക് അടുക്കുകയാണ്. ഈ സീസണില്‍ നേരത്തെ അടുപ്പമുണ്ടായിരുന്ന മത്സരാര്‍ത്ഥികള്‍ കുറവായിരുന്നു. എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട് ചിലര്‍ പരിചിതരായിരുന്നു. അത്തരത്തില്‍ പരിചിതരായിരുന്ന താരങ്ങളാണ് ഫൈനലിലേക്ക് മത്സരിക്കുന്ന സെറീനയും ഷിജുവും.

മിസ് ക്വീന്‍ കേരള 2022 ടൈറ്റില്‍ വിന്നര്‍ ആയിരുന്നു യുഎഇയില്‍ ജോലി ചെയ്യുന്ന സെറീന. ഈ ഷോയുടെ ഫൈനല്‍ നടക്കുമ്പോള്‍ അതിന്റെ വിധികര്‍ത്താക്കളില്‍ ഒരാളായിരുന്നു ഷിജു. ഇക്കാര്യം ഷിജുവും സെറീനയും ബിഗ് ബോസില്‍ എത്തിയതിന് ശേഷം തുറന്നു പറഞ്ഞിട്ടുണ്ട്.

ഈ ഷോയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫൈനലിലെ ചോദ്യോത്തര റൗണ്ടില്‍ ഏത് വിധികര്‍ത്താവാണ് തന്നോട് ചോദ്യം ചോദിക്കേണ്ടതെന്ന് മത്സരാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാമായിരുന്നു.

ജഡ്ജസ് പാനലിലുള്ള മറ്റൊരാളെയാണ് സെറീന അന്ന് തിരഞ്ഞെടുത്തത്. ബിഗ് ബോസ് സീസണില്‍ ഇരുവരും മത്സരാര്‍ത്ഥികളായി ഫിനാലെ വീക്കിലേക്ക് എത്തിയിരിക്കുന്ന സാഹചര്യത്തില്‍ മിസ് ക്വീന്‍ കേരള 2022 ഫൈനലിന്റെ വീഡിയോ യുട്യൂബില്‍ വൈറലായിരിക്കുകയാണ്. അതേസമയം, ഷിജുവും സെറീനയും അടക്കം ഏഴ് പേരാണ് നിലവില്‍ നോമിനേഷന്‍ ലിസ്റ്റിലുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/124967/an-old-video-of-shiju-and-serena-is-now-going-viral)