---
title: "തൊപ്പി  ഞങ്ങൾക്ക് നാണക്കേടാണ്, യൂട്യൂബ് ചാനൽ പൂട്ടിക്കാനൊരുങ്ങി പൊലീസെന്ന് റിപ്പോർട്ട്"
english_title: "thoppi is a shame for us, it is reported that the police is about to close the YouTube channel"
publisher: "moviemax.in"
canonical_url: "https://moviemax.in/news/124924/thoppi-is-a-shame-for-us-it-is-reported-that-the-police-is-about-to-close-the-youtube-channel"
published_at: "2023-06-25T13:35:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497f58e0f289_thoppi.jpg"
keywords: []
---

# തൊപ്പി  ഞങ്ങൾക്ക് നാണക്കേടാണ്, യൂട്യൂബ് ചാനൽ പൂട്ടിക്കാനൊരുങ്ങി പൊലീസെന്ന് റിപ്പോർട്ട്

> **Lead Summary:** കഴിഞ്ഞ ദിവസമായിരുന്നു യൂട്യൂബർ തൊപ്പിയെ പൊലീസ് അറസ്റ്റ് ചെയ്തത് . ഇപ്പോഴിതാ യൂട്യൂബർ തൊപ്പിയെ കയ്യൊഴിഞ്ഞിരിക്കുകയാണ് സ്വന്തം വീട്ടുകാരും, നാട്ടുകാരും.

## Article Content

കഴിഞ്ഞ ദിവസമായിരുന്നു യൂട്യൂബർ തൊപ്പിയെ പൊലീസ് അറസ്റ്റ് ചെയ്തത് . ഇപ്പോഴിതാ യൂട്യൂബർ തൊപ്പിയെ കയ്യൊഴിഞ്ഞിരിക്കുകയാണ് സ്വന്തം വീട്ടുകാരും, നാട്ടുകാരും.

തൊപ്പി എന്ന പേരിൽ ഡിജിറ്റൽ ലോകത്ത് അറിയപ്പെട്ടിരുന്ന നിഹാദിന് നാടുമായോ , വീടുമായോ കാര്യമായ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. തൊപ്പി ഞങ്ങൾക്ക് നാണക്കേടാണെന്ന് നാട്ടുകാരുടെ പ്രതികരണം.

നിഹാദിന് ഒരു യൂട്യൂബ് ചാനലുള്ളതായി പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ അതു വഴി നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്.

നാട്ടിലെ ആരുമായി ബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയല്ല. അവൻ ഞങ്ങളുടെ നാട്ടുകാരാനാണെന്ന് പറയുന്നത് തന്നെ നാണക്കേടാണെന്നാണ് നാട്ടകാരും പറയുന്നു.

വളാഞ്ചേരിയിലെ ഒരു കട ഉദ്ഘാടന ചടങ്ങിനിടെ അശ്ലീല പദ പ്രയോഗം നടത്തിയ കേസിലാണ് തൊപ്പി അറസ്റ്റിലാവുന്നത്. കണ്ണൂരിലെ മാങ്ങാടാണ് തൊപ്പിയുടെ സ്വദേശം. എറണാകുളത്തെ താമസ സ്ഥലത്ത് നിന്ന് കഴിഞ്ഞ ദിവസം വാതില്‍ തല്ലിപ്പൊളിച്ചാണ് പൊലീസ് തൊപ്പിയെ അറസ്റ്റ് ചെയ്യുന്നത്.

തൊപ്പിക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ യൂട്യൂബ് ചാനല്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ പൊലീസ് എടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതേ സമയം ചെറുപ്പത്തിൽ വീട്ടിൽ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തൊപ്പി വെളിപ്പെടുത്തിയ അഭിമുഖത്തിന്റെ ഭാഗങ്ങളും പുറത്ത് വന്നിട്ടുണ്ട്. കർശന നിയന്ത്രണങ്ങളിൽ വളർന്ന കുട്ടിക്കാലം അവനെ മോശമായി സ്വാധിനിച്ചിരിക്കാമെന്നും . ചികിത്സ നൽകുകയാണ് വേണ്ടതെന്നും. കുറ്റവാളിയാക്കരുതെന്നും അഭിപ്രായപ്പെട്ട് പ്രമുഖരുൾപ്പെടെ നിരവധിപ്പേർ മുന്നോട്ടുവന്നിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/124924/thoppi-is-a-shame-for-us-it-is-reported-that-the-police-is-about-to-close-the-youtube-channel)