---
title: ""പലപ്പോഴും" അജു വര്‍ഗീസിനെ നായകനാക്കി ഹ്രസ്വചിത്രം "
english_title: "The seven minute long film brings an emotional moment to the audience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1249/the-seven-minute-long-film-brings-an-emotional-moment-to-the-audience"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f7066d27883e_aju.jpg"
keywords: []
---

# "പലപ്പോഴും" അജു വര്‍ഗീസിനെ നായകനാക്കി ഹ്രസ്വചിത്രം 

> **Lead Summary:** > അജു വര്‍ഗീസിനെ നായകനാക്കി കാര്‍ത്തിക് ശങ്കര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഹ്രസ്വചിത്രമാണ് "പലപ്പോഴും" .ചിത്രത്തില്‍ കാര്‍ത്തിക് ശങ്കറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് .ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ തീര്‍ത്തും ഒരു വൈകാരിക നിമിഷത്തെയാണ് പ്രേഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത് .നാം ജീവിതത്തില്‍ ചെയ്യ്തു പോകുന്ന പല തെറ്റുകളും ചിലപ്പോള്‍ പരിഹരിക്കാന്‍ കഴിയാത്തതായി മാറാറുണ്ട് .

## Article Content

> അജു വര്‍ഗീസിനെ നായകനാക്കി കാര്‍ത്തിക് ശങ്കര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഹ്രസ്വചിത്രമാണ് "പലപ്പോഴും" .ചിത്രത്തില്‍ കാര്‍ത്തിക് ശങ്കറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് .ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ തീര്‍ത്തും ഒരു വൈകാരിക നിമിഷത്തെയാണ് പ്രേഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത് .നാം ജീവിതത്തില്‍ ചെയ്യ്തു പോകുന്ന പല തെറ്റുകളും ചിലപ്പോള്‍ പരിഹരിക്കാന്‍ കഴിയാത്തതായി മാറാറുണ്ട് .

നായികയുടെ ബാല്യജീവിതത്തില്‍ സംഭവിക്കുന്ന ചില ദുരനുഭവങ്ങലാണ് കഥയുടെ പ്രേമയം എന്ന് പറയാം .  ഇന്നും നമ്മുടെ പല കുട്ടികള്‍ക്കു നേരെയും അതുമല്ലെങ്ങില്‍ സ്ത്രികള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങളെ കുറിച്ചാണ് കഥ പറയുന്നത് .കൂടാതെ ചിത്രത്തിലൂടെ സമൂഹത്തിലേക്ക് വിരല്‍ ചൂണ്ടുന്നത് വലിയ മെസ്സേജ് ആണ് .പുതുതലമുറക്ക്  വലിയ പാഠം തന്നെയാണ് ചിത്രം മുന്നോട്ട് വയ്യ്ക്കുന്നത് . .  ഒരുപക്ഷെ ചിത്രത്തിലേത് പോലെ തന്നെ ചില സംഭവങ്ങള്‍ നമ്മുടെ സമൂഹത്തിലും നടക്കുന്നുണ്ട് . പലപ്പോഴും അതിനു ഇരയാകുന്നത് കുട്ടികള്‍ ആണ് .ഫന്‍ടാസടിക് ഫിലിംസ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത് .ചായാഗ്രഹണം ആന്റണി ജോസ‌ഫും ജിതിന്‍ വയനാടും ചേര്‍ന്നാണ് . ക്യാമറ സുജിത്ത് പ്രേമലതയും ഷിബുവും ചേര്‍ന്നാണ് .

### Related Links & Sources
- [Original Story Source](https://moviemax.in/news/1249/the-seven-minute-long-film-brings-an-emotional-moment-to-the-audience)