---
title: "ശസ്ത്രക്രിയ കഴിഞ്ഞു, ഇപ്പോൾ വീണ്ടെടുപ്പിന്റെ വഴിയിൽ; ആശുപത്രി ചിത്രങ്ങൾ പങ്കുവച്ച് നടി ഖുശ്ബു"
english_title: "Surgery done, now on the road to recovery; Actress Khushbu shared hospital pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/124850/surgery-done-now-on-the-road-to-recovery-actress-khushbu-shared-hospital-pictures"
published_at: "2023-06-25T07:47:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497a5037c2a8_kushbu_1.jpg"
keywords: []
---

# ശസ്ത്രക്രിയ കഴിഞ്ഞു, ഇപ്പോൾ വീണ്ടെടുപ്പിന്റെ വഴിയിൽ; ആശുപത്രി ചിത്രങ്ങൾ പങ്കുവച്ച് നടി ഖുശ്ബു

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ഖുശ്ബു. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമ മേഖലയിൽ നിറഞ്ഞുനിന്നിരുന്ന നടിമാരിൽ ഒരാളായിരുന്നു ഖുശ്ബു . നിരവധി മലയാളം സിനിമകളിലും ഇവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ഖുശ്ബു. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമ മേഖലയിൽ നിറഞ്ഞുനിന്നിരുന്ന നടിമാരിൽ ഒരാളായിരുന്നു ഖുശ്ബു . നിരവധി മലയാളം സിനിമകളിലും ഇവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ രാഷ്ട്രീയത്തിലും ഇവർ വളരെ സജീവമാണ്. കുറച്ചുനാളുകൾക്ക് മുൻപാണ് വതാൻ ആശുപത്രിയിലാണ് എന്ന വിവരം ആയിരുന്നു താരം ആരാധകരെ അറിയിച്ചത്. ആശുപത്രി കിടക്കയിൽ നിന്നുമുള്ള ഫോട്ടോയും താരം പോസ്റ്റ് ചെയ്തിരുന്നു.

ഇത് വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. ആരോഗ്യം വളരെ ഗൗരവമായി കാണണമെന്നും ശരീരം നൽകുന്ന സൂചനകൾ ഒന്നും തന്നെ അവഗണിക്കരുത് എന്നുമായിരുന്നു താരം അന്നു പറഞ്ഞിരുന്നത്. ശക്തമായ പനിയും മേലുവേദനയും വന്നതിനെ തുടർന്നായിരുന്നു താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞ വിവരം ആണ് താരം അറിയിക്കുന്നത്. കോക്കിക്സ് എല്ലിന് ശസ്ത്രക്രിയ നടത്തി എന്നാണ് താരം പറയുന്നത്. ടെയിൽ ബോൺ എന്നാണ് ഇതിനെ പറയുന്നത്. അതേസമയം ശസ്ത്രക്രിയ കഴിഞ്ഞു എന്നും ഇപ്പോൾ പൂർണമായി സുഖം പ്രാപിച്ചു വരികയാണ് എന്നും താരം പറയുന്നു.

എല്ലാവരുടെയും പ്രാർത്ഥനകൾ പ്രതീക്ഷിക്കുന്നു എന്നും ആരാധകരുടെ ആശംസകൾക്ക് ഒരുപാട് നന്ദി എന്നും താരം പറയുന്നു. വീണ്ടെടുപ്പിന്റെ വഴിയിൽ എന്നാണ് താരം ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് ക്യാപ്ഷൻ ആയി നൽകിയത്. നിരവധി ആളുകൾ ആണ് നടിക്ക് എത്രയും പെട്ടെന്ന് തന്നെ സുഖമാവട്ടെ എന്ന് ആശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/124850/surgery-done-now-on-the-road-to-recovery-actress-khushbu-shared-hospital-pictures)