---
title: "ബുദ്ധ ബൊമ്മ പാട്ടിന് ചുവടു വെക്കുന്ന ദളപതി വിജയ്; സർപ്രൈസ് വീഡിയോ പങ്കുവെച്ച് നടി"
english_title: "thalapathi Vijay stepping to Buddha Bomma song; The actress shared a surprise video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/124803/thalapathi-vijay-stepping-to-buddha-bomma-song-the-actress-shared-a-surprise-video"
published_at: "2023-06-24T20:52:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64970a3b03096_vijay_1.jpg"
keywords: []
---

# ബുദ്ധ ബൊമ്മ പാട്ടിന് ചുവടു വെക്കുന്ന ദളപതി വിജയ്; സർപ്രൈസ് വീഡിയോ പങ്കുവെച്ച് നടി

> **Lead Summary:** കുറച്ച് നാളുകൾക്ക് മുൻപ് വലിയ രീതിയിൽ തരംഗം സൃഷ്ടിച്ച ഗാനങ്ങളിൽ ഒന്നായിരുന്നു ബുദ്ധ ബൊമ്മ. അല്ലു അർജുൻ നായകനായി എത്തിയ അന്ന് വൈകുണ്ഠപുരത്ത് എന്ന സിനിമയിലെ ഗാനമായിരുന്നു ഇത്. പൂജ ഹെഗ്ഡെ ആയിരുന്നു ഈ സിനിമയിൽ നായികയായി എത്തിയത്. ഗാനം ടിക്ക് ടോക്കിലുടെ വലിയ രീതിയിൽ വൈറലായി മാറുകയും ചെയ്തു.

## Article Content

കുറച്ച് നാളുകൾക്ക് മുൻപ് വലിയ രീതിയിൽ തരംഗം സൃഷ്ടിച്ച ഗാനങ്ങളിൽ ഒന്നായിരുന്നു ബുദ്ധ ബൊമ്മ. അല്ലു അർജുൻ നായകനായി എത്തിയ അന്ന് വൈകുണ്ഠപുരത്ത് എന്ന സിനിമയിലെ ഗാനമായിരുന്നു ഇത്. പൂജ ഹെഗ്ഡെ ആയിരുന്നു ഈ സിനിമയിൽ നായികയായി എത്തിയത്. ഗാനം ടിക്ക് ടോക്കിലുടെ വലിയ രീതിയിൽ വൈറലായി മാറുകയും ചെയ്തു.

ഒപ്പം ഇതിൽ അല്ലു അർജുന്റെയും പൂജയുടെയും ഡാൻസ് സ്റ്റെപ്പ് വലിയ രീതിയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം ദളപതി വിജയുടെ പിറന്നാൾ ദിനത്തിൽ നിരവധി ആളുകൾ ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു . എന്നാൽ ഒരു ദിവസം വൈകിയിട്ടാണ് ഇപ്പോൾ ദളപതിയുടെ ബീസ്റ്റ് എന്ന സിനിമയിലെ നായിക പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്.

ബീസ്റ്റ് എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുമുള്ള ഒരു വീഡിയോ ആണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ബുദ്ധ ബൊമ്മ എന്ന ഗാനത്തിന് കുട്ടികൾക്കൊപ്പം ചുവട് വയ്ക്കുന്ന താരത്തെ ആണ് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ വീഡിയോ വൈറലായി മാറുകയും ചെയ്തു . നിരവധി ആളുകൾ ആണ് താരത്തെ ഇപ്പോൾ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഒരു ഈഗോയും ഇല്ലാതെ മറ്റൊരു നടന്റെ ഗാനത്തിന് ചുവടെ വയ്ക്കാൻ വിജയി കാണിച്ചത് വലിയ സന്മനസ്സ് തന്നെയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/124803/thalapathi-vijay-stepping-to-buddha-bomma-song-the-actress-shared-a-surprise-video)