---
title: "അനശ്വര ലെസ്ബിയന്‍ ആണോ? ഗോസിപ്പിനിടെ 'കാമുകിക്ക്' ജന്മദിനാശംസകള്‍ നേര്‍ന്ന് താരം"
english_title: "Immortal lesbian? During the gossip, the actor wished his 'girlfriend' a happy birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/124802/immortal-lesbian-during-the-gossip-the-actor-wished-his-girlfriend-a-happy-birthday"
published_at: "2023-06-24T20:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649709fc1d415_anaswara.jpg"
keywords: []
---

# അനശ്വര ലെസ്ബിയന്‍ ആണോ? ഗോസിപ്പിനിടെ 'കാമുകിക്ക്' ജന്മദിനാശംസകള്‍ നേര്‍ന്ന് താരം

> **Lead Summary:** ആദ്യമായി ബോളിവുഡിലേക്ക് എത്തുന്ന സന്തോഷത്തിലാണ് നടി അനശ്വര രാജന്‍. ‘ബാഗ്ലൂര്‍ ഡെയ്‌സ്’ സിനിമയുടെ ഹിന്ദി റീമേക്കിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതിനിടെ അനശ്വര ലെസ്ബിയന്‍ ആണ് എന്നൊരു ഗോസിപ്പ് വന്നിരുന്നു.

## Article Content

ആദ്യമായി ബോളിവുഡിലേക്ക് എത്തുന്ന സന്തോഷത്തിലാണ് നടി അനശ്വര രാജന്‍. ‘ബാഗ്ലൂര്‍ ഡെയ്‌സ്’ സിനിമയുടെ ഹിന്ദി റീമേക്കിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതിനിടെ അനശ്വര ലെസ്ബിയന്‍ ആണ് എന്നൊരു ഗോസിപ്പ് വന്നിരുന്നു.

ഒരു പെണ്‍കുട്ടിക്കൊപ്പം അടുത്തിടപഴകുന്ന ഫോട്ടോയും വീഡിയോയും എത്തിയതോടെയാണ് ഗോസിപ്പ് പ്രചരിച്ചത്. സാനിയയ്ക്കൊപ്പമുള്ള അനശ്വരയുടെ ചിത്രങ്ങളും വീഡിയോകളുമാണ് വൈറലായത്. എന്നാല്‍ അതിനോടൊന്നും അനശ്വര പ്രതികരിച്ചിരുന്നില്ല.

എന്നാല്‍ ഗോസിപ്പ് പ്രചരിപ്പിക്കുന്നവരുടെ വായടപ്പിയ്ക്കുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അനശ്വര. സാനിയയുടെ പിറന്നാള്‍ ദിനത്തില്‍ പങ്കുവച്ച വീഡിയോയും ക്യാപ്ഷനുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘ഇന്ന് എന്റെ റൂമേര്‍ഡ് ഗേള്‍ഫ്രണ്ടിന് ജന്മദിനാശംസകള്‍’ എന്നാണ് ക്യാപ്ഷന്‍. അത് പൊളിച്ചു എന്ന് ആരാധകരും പറയുന്നു. റൂമേഡ് ഗേള്‍ഫ്രണ്ട് എന്ന് വിലിച്ചുകൊണ്ടാണ് മറ്റുള്ളവരും സാനിയയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നത്.

മറുപടിയുമായി സാനിയയും കമന്റ് ബോക്സില്‍ എത്തിയിട്ടുണ്ട്. ഐ ലവ് യു എന്ന് എഴുതിയതിന് ശേഷം, ശരിക്കുള്ള ഗേള്‍ഫ്രണ്ട് ആയി എന്നും സാനിയ കമന്റിട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/124802/immortal-lesbian-during-the-gossip-the-actor-wished-his-girlfriend-a-happy-birthday)