---
title: "ടൊവിനോയും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നു "
english_title: " After the success of Uyare , director Manu Ashokan and screenwriters Bobby and Sanjay team up again"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1248/after-the-success-of-uyare-director-manu-ashokan-and-screenwriters-bobby-and-sanjay-team-up-again"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f704a7198817_tovi aishu.jpg"
keywords: []
---

# ടൊവിനോയും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നു 

> **Lead Summary:** ഡ്രീം കാച്ചറിന്റെ ബാനറില്‍ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കാണെക്കാണെ'. ചിത്രത്തില്‍ ടൊവിനോതോമസും , ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു . ഉയരെയുടെ വിജയത്തിനുശേഷം സംവിധായകൻ മനു അശോകനും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

## Article Content

ഡ്രീം കാച്ചറിന്റെ ബാനറില്‍ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കാണെക്കാണെ'. ചിത്രത്തില്‍ ടൊവിനോതോമസും , ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു . ഉയരെയുടെ വിജയത്തിനുശേഷം സംവിധായകൻ മനു അശോകനും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സൂരജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, റോണി ഡേവിഡ് രാജ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആസ് യു വാച്ച്' എന്ന ടാഗ്​ലൈനോടുകൂടിയാണ് ചിത്രത്തിന്റെ പോസ്ററർ പുറത്തു വിട്ടത് .. ആൽബി ആന്റണിയാണ് ഛായാഗ്രാഹകന്‍ അഭിലാഷ് ചന്ദ്രൻ ആണ് ചിത്രത്തിന്റെ എഡിറ്റര്‍ . ജോസഫിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിൻ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ക്രൈം ത്രില്ലർ ആണെന്നാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്ന സൂചനകള്‍ . വിഷ്ണു ഗോവിന്ദ് ആണ് സൗണ്ട് ഡിസൈൻ

### Related Links & Sources
- [Original Story Source](https://moviemax.in/news/1248/after-the-success-of-uyare-director-manu-ashokan-and-screenwriters-bobby-and-sanjay-team-up-again)