---
title: "ഇത് കല്ല് പൊരിച്ചത് ! മസാല ചേർത്ത് പൊരിച്ചെടുക്കുന്ന കുഞ്ഞൻ കല്ലുകൾ; വീഡിയോ വൈറൽ!"
english_title: "Spiced and fried baby stones; The video went viral!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/124796/spiced-and-fried-baby-stones-the-video-went-viral"
published_at: "2023-06-24T20:38:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64970715b28a9_viral.jpg"
keywords: []
---

# ഇത് കല്ല് പൊരിച്ചത് ! മസാല ചേർത്ത് പൊരിച്ചെടുക്കുന്ന കുഞ്ഞൻ കല്ലുകൾ; വീഡിയോ വൈറൽ!

> **Lead Summary:** സോഷ്യൽ മീഡിയയിൽ ആരും നോക്കിയിരുന്നു പോകുന്ന ഒരു വിഭാഗമാണ് ഭക്ഷണങ്ങളുടെ വീഡിയോകൾ. അതിൽ തന്നെ ഭക്ഷണങ്ങളിൽ നടത്തുന്ന പല പല വിചിത്രമായ പരീക്ഷണങ്ങളുടെ വീഡിയോകളും നമ്മൾ കാണാറുണ്ട്. ചുവന്ന മുളകും വെളുത്തുള്ളിയും ചേർത്ത് പൊരിച്ചെടുത്ത ഉരുളൻ കല്ലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

## Article Content

സോഷ്യൽ മീഡിയയിൽ ആരും നോക്കിയിരുന്നു പോകുന്ന ഒരു വിഭാഗമാണ് ഭക്ഷണങ്ങളുടെ വീഡിയോകൾ. അതിൽ തന്നെ ഭക്ഷണങ്ങളിൽ നടത്തുന്ന പല പല വിചിത്രമായ പരീക്ഷണങ്ങളുടെ വീഡിയോകളും നമ്മൾ കാണാറുണ്ട്. ചുവന്ന മുളകും വെളുത്തുള്ളിയും ചേർത്ത് പൊരിച്ചെടുത്ത ഉരുളൻ കല്ലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഒരു തെരുവ് കച്ചവടക്കാരന്റെ സ്പെഷ്യൽ വിഭവമാണ് ഈ ‘കല്ലുകൾ പൊരിച്ചത്’. നല്ല എരിവുള്ള മുളകും വെളുത്തുള്ളിയും പുതിനയിലയുടെ കുടുംബത്തിൽ ഉൾപ്പെട്ട പർപ്പിൾ പേരില്ല, റോസ് മേരി എന്നിവയെല്ലാം ചേർത്താണ് ഈ കുഞ്ഞ് ഉരുളൻ കല്ലുകൾ പൊരിച്ചെടുക്കുന്നത്.

ഈ വിഭവത്തിന്റെ പ്രത്യേകത എന്തെന്നാൽ ഇവ വായിലിട്ടു ചവച്ചു കഴിക്കുകയോ വിഴുങ്ങുകയോ ചെയ്യേണ്ട, അങ്ങനെ ചെയ്യാനും പറ്റില്ല. പകരം കല്ലുകൾ വായിലിട്ടു അവയ്‌ക്കൊപ്പം ചേർന്നിരിക്കുന്ന മസാലകൾ നുണഞ്ഞിറക്കുകയാണ് ചെയ്യേണ്ടത്.

[**https://www.facebook.com/focuschinawithlove/videos/925458165213937/?ref=embed_video&t=52**](https://www.facebook.com/focuschinawithlove/videos/925458165213937/?ref=embed_video&t=52)

‘അടുത്ത മൂന്നു തലമുറകൾക്കു വേണ്ടി ഈ കല്ലുകൾ കൈമാറൂ, നിങ്ങൾ പോയാലും ഈ കല്ലുകൾ അവിടെ തന്നെ കാണും’- എന്നാണ് കച്ചവടക്കാരൻ പുതിയ വിഭവത്തിന് പരസ്യ വചമായി നൽകിയിരിക്കുന്നത്.

എന്തായാലും ഈ വെറൈറ്റി വിഭവത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും കഠിനമായ ഒരു വിഭവം എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.

പാചക പരീക്ഷണത്തിന് ഒരു അവസാനമില്ലേ എന്നാണ് മറ്റു ചിലരുടെ ചോദ്യം. ഈ വിഭവം ഒന്ന് പരീക്ഷിച്ച് നോക്കണം എന്നും ചിലർ അഭിപ്രായം പറയുന്നുണ്ട്. മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ഒരു പരമ്പരാഗത വിഭവമാണിത് എന്നാണ് പറയപ്പെടുന്നത്. വർഷങ്ങളുടെ ചരിത്രം പറയുന്ന ഒരു ഭക്ഷണ വിഭവം കൂടിയാണിത് എന്നും പറയാം.

‘സക്ക് ആൻഡ് ത്രോ’ എന്ന് ഇംഗ്ലീഷിൽ അർഥം വരുന്ന ‘സുഒഡിയു’ എന്നാണ് ഇതിന്റെ പേര്. യാങ്റ്റിസി നദിയുടെ തീരത്തു താമസിച്ചിരുന്ന മൽസ്യതൊഴിലാളികളാണ് ഈ വിഭവം ആദ്യമായി ഉണ്ടാക്കിയതെന്നാണ് പറയപ്പെടുന്നത്.

ഭക്ഷണത്തിനു ബുദ്ധിമുട്ടനുഭവിച്ചിരുന്ന സമയങ്ങളിൽ മത്സ്യങ്ങൾക്കൊപ്പവും വൈനിനോടൊപ്പവും ഇവ ഉപയോഗിച്ചിരുന്നു എന്നാണ് കരുതുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/124796/spiced-and-fried-baby-stones-the-video-went-viral)