---
title: "അദ്ദേഹത്തിന് എൻറെ ഒപ്പം സമയം ചെലവഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു; അഭിനയം നിർത്താൻ കാരണം ഇത്; തുറന്ന് പറഞ്ഞ് നടി"
english_title: "He wanted to spend time with me; This is the reason to stop acting; The actress opened up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/124793/he-wanted-to-spend-time-with-me-this-is-the-reason-to-stop-acting-the-actress-opened-up"
published_at: "2023-06-24T20:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649705941e0a9_sobhana_1.jpg"
keywords: []
---

# അദ്ദേഹത്തിന് എൻറെ ഒപ്പം സമയം ചെലവഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു; അഭിനയം നിർത്താൻ കാരണം ഇത്; തുറന്ന് പറഞ്ഞ് നടി

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശോഭന. ഒരുകാലത്ത് ഇവർ സിനിമ മേഖലയിൽ വളരെ സജീവമായിരുന്നു. മലയാളം ഉൾപ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിരുന്നു എങ്കിലും നടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ താരത്തിന് ലഭിച്ചത് മലയാളം സിനിമയിൽ നിന്നുമാണ്. എന്നാൽ പെട്ടെന്നായിരുന്നു നടിയുടെ സിനിമയിൽ നിന്നുമുള്ള പിന്മാറ്റം.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശോഭന. ഒരുകാലത്ത് ഇവർ സിനിമ മേഖലയിൽ വളരെ സജീവമായിരുന്നു. മലയാളം ഉൾപ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിരുന്നു എങ്കിലും നടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ താരത്തിന് ലഭിച്ചത് മലയാളം സിനിമയിൽ നിന്നുമാണ്. എന്നാൽ പെട്ടെന്നായിരുന്നു നടിയുടെ സിനിമയിൽ നിന്നുമുള്ള പിന്മാറ്റം.

> സിനിമയിൽ നിന്നും താരം അവധിയെടുക്കാൻ തീരുമാനിച്ചുവെങ്കിലും നൃത്ത മേഖലയിൽ താരം വളരെ സജീവമായിരുന്നു. സ്വന്തമായി നൃത്ത വിദ്യാലയവും താരത്തിന് ഉണ്ട്. കൂടാതെ നിരവധി നൃത്ത പരിപാടികളും താരം നടത്താറുണ്ട്. ഇപ്പോൾ താരം പഴയ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്. “1979 മുതൽ 1995 വരെയുള്ള കാലഘട്ടത്തിൽ ഞാൻ ഒരു ദിവസം പോലും വെറുതെ വീട്ടിൽ ഇരുന്നിട്ടില്ല.

എന്തിനാണ് നീ ഡബിൾ ഷിഫ്റ്റ് എടുക്കുന്നത് എന്ന് അച്ഛൻ പോലും ഒരിക്കൽ എന്നോട് ചോദിച്ചിട്ടുണ്ട്. ഒരു ഷിഫ്റ്റ് എടുത്ത് മറ്റേ ഷിഫ്റ്റ് വീട്ടിൽ ഇരുന്നാൽ പോരെ ഇന്ന് അദ്ദേഹം പറഞ്ഞിട്ടില്ലെങ്കിൽ പോലും തീർച്ചയായും അദ്ദേഹത്തിന് എൻറെ കൂടെ സമയം ചെലവഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. ഞാൻ അദ്ദേഹത്തിൻറെ ഒറ്റ മകളാണ്. പാവം, അദ്ദേഹം പക്ഷേ ഒന്നും പറഞ്ഞിട്ടില്ല.

ഞങ്ങൾ ഒരുമിച്ച് സമയം ചെലവഴിച്ചില്ല എന്ന വിഷമം മാത്രമേ ഉള്ളൂ” – ശോഭന പറയുന്നു.അഭിനയം നിർത്താൻ തീരുമാനിച്ചതിന് പിന്നിലെ കാരണം ഇതായിരുന്നു എന്നും താരം വ്യക്തമാക്കി. പക്ഷേ ഇപ്പോഴും താരം ഇടയ്ക്കിടെ ചില സിനിമകളിൽ അഭിനയിക്കാറുണ്ട്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് താരം മലയാളത്തിൽ അവസാനമായി പ്രത്യക്ഷപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/124793/he-wanted-to-spend-time-with-me-this-is-the-reason-to-stop-acting-the-actress-opened-up)