പ്രമുഖ നടന്‍ അഡ്ജസ്റ്റ്‌മെന്റിന് നിര്‍ബന്ധിച്ചു; വെളിപ്പെടുത്തി നടി റീഹാന

പ്രമുഖ നടന്‍ അഡ്ജസ്റ്റ്‌മെന്റിന് നിര്‍ബന്ധിച്ചു; വെളിപ്പെടുത്തി നടി റീഹാന
2023-06-24T14:59:00 | By Kavya N

സമീപകാലത്തായി തമിഴ് സിനിമാ ലോകത്ത് വിവാദങ്ങള്‍ക്ക് യാതൊരു കുറവുമില്ല. അര്‍ണവും ദിവ്യ ശ്രീധറും തമ്മിലുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങള്‍ക്കും ശേഷം വിഷ്ണുകാന്തും സംംയുക്തയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഈ രണ്ട് വിഷയങ്ങളിലും നിലപാട് അറിയിക്കുകയും ഞെട്ടിക്കുന്ന തുറന്നു പറച്ചിലുകള്‍ നടത്തിയ നടിയാണ് റീഹാന.

വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള പ്രശ്‌നത്തില്‍ വിഷ്ണുകാന്തിന് പിന്തുണയുമായി റീഹാന എത്തിയിരുന്നു. ഇപ്പോഴിതാ തനിക്ക് ഒരു നടനില്‍ നിന്നും ഉണ്ടായ ദുരനുഭവം തുറന്ന് പറയുകയാണ് റീഹാന. തമിഴ് സീരിയില്‍ രംഗത്തെ ഒരു വലിയ നടന്‍ തന്നോട് അഡ്ജസ്റ്റ്‌മെന്റിന് ആവശ്യപ്പെട്ടുവെന്നാണ് റീഹാന പറയുന്നത്. അഡ്ജസ്റ്റ്‌മെന്റ് എന്നത് എല്ലായിടത്തുമുണ്ട്.

പുറത്തുള്ളവര്‍ക്കും ഇന്ന് അതേക്കുറിച്ച് അറിയാമെന്ന് റീഹാന പറയുന്നു. ഒരിക്കല്‍ ഒരു വലിയ നടനൊപ്പം സീരിയല്‍ ചെയ്തു. ഒരുപാട് ആരാധകരുള്ള വലിയ താരമാണ് ആ നടന്‍. എന്നാല്‍ ഒരുപാട് ടേക്കുകള്‍ അദ്ദേഹം എടുക്കുന്നുണ്ട്. പക്ഷെ താന്‍ ആദ്യ ടേക്കില്‍ തന്നെ ഓക്കെയാക്കിയെന്നും അത് കണ്ട് ആ നടന്‍ അമ്പരന്നു പോയെന്നും റീഹാന പറയുന്നു. ടേക്ക് കഴിഞ്ഞ് ഇരിക്കുമ്പോള്‍ അയാള്‍ തന്റെ നമ്പര്‍ ചോദിച്ചു. ഒരേ മേഖലയിലുള്ളവരായതിനാല്‍ നമ്പര്‍ നല്‍കി. ഉടനെ തന്നെ അയാള്‍ തന്നെ അഭിനന്ദിച്ച് മെസേജ് അയച്ചു.

അതിന് ശേഷം അയാള്‍ തന്നെ നോക്കിയെന്നും റീഹാന പറയുന്നു. തുടര്‍ന്നായിരുന്നു അയാളുടെ ഭാഗത്തു നിന്നും മോശം സമീപനമുണ്ടായത്. അയാള്‍ പിന്നീട് തനിക്ക് മെസഞ്ചറിലൂടെ മെസേജ് അയക്കാന്‍ തുടങ്ങിയെന്നും അവിടേയും അയാള്‍ അതേ ചോദ്യം ആവര്‍ത്തിച്ചു. ഇത്തവണ താന്‍ നോ പറയുകയും അയാളെ ബ്ലോക്ക് ചെയ്യുകയും ചെയ്തുവെന്നാണ് റീഹാന പറയുന്നത്. എന്നാല്‍ ആ സംഭവത്തിന് ശേഷം തന്നെ സീനില്‍ നിന്നും ഒഴിവാക്കിയെന്നും താന്‍ ചെയ്യാനിരുന്ന വേഷം മറ്റൊരാള്‍ക്ക് ലഭിച്ചുവെന്നാണെന്നാണ് റീഹാന പറയുന്നത്.

മുമ്പ് തന്നോട് നഗ്ന വീഡിയോ അയച്ചു തരാന്‍ പറഞ്ഞ സംഭവത്തെക്കുറിച്ചും റീഹാന തുറന്ന് പറഞ്ഞു. വീഡിയോ എടുത്ത് അയച്ചു നല്‍കിയാല്‍ 15 ലക്ഷം വരെ നല്‍കാം എന്നായിരുന്നു അജ്ഞാതന്റെ വാഗ്ദാനം. ഇയാള്‍ ആരെന്ന് കണ്ടെത്താനായി നേരില്‍ കാണാമെന്ന് താന്‍ പറഞ്ഞു. എന്നാല്‍ പിടിക്കപ്പെടുമെന്ന ഭയം മൂലം അയാള്‍ മെസേജ് അയക്കുന്നത് നിര്‍ത്തിയെന്നും റീഹാന പറഞ്ഞു .

Content Highlight: The leading actor insisted on adjustments; Actress Rehana revealed

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup