---
title: "തമാശ കാര്യമായി;അവന്റെ കാമുകി എന്നെ വിളിച്ചു;തുറന്ന് പറഞ്ഞ് നടി"
english_title: "The joke was serious; his girlfriend called me; the actress opened up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/124710/the-joke-was-serious-his-girlfriend-called-me-the-actress-opened-up"
published_at: "2023-06-24T14:11:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496afe5aa810_keerthi_1.jpg"
keywords: []
---

# തമാശ കാര്യമായി;അവന്റെ കാമുകി എന്നെ വിളിച്ചു;തുറന്ന് പറഞ്ഞ് നടി

> **Lead Summary:** തമിഴകത്ത് ഇന്ന് സ്ക്രിപ്റ്റ് സെലക്ഷനിൽ മികവ് പുലർത്തുന്ന നടിയാണ് കീർത്തി സുരേഷ്. ദസറ എന്ന സിനിമയുടെ വിജയത്തിന് ശേഷം മാമന്നൻ എന്ന ചിത്രത്തിലൂടെ നടി വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ് നടി. തെലുങ്കിലും തമിഴിലും തിരക്കേറുന്ന കീർത്തിയെക്കുറിച്ച് തുടരെ ​ഗോസിപ്പുകളും വരാറുണ്ട്.

## Article Content

തമിഴകത്ത് ഇന്ന് സ്ക്രിപ്റ്റ് സെലക്ഷനിൽ മികവ് പുലർത്തുന്ന നടിയാണ് കീർത്തി സുരേഷ്. ദസറ എന്ന സിനിമയുടെ വിജയത്തിന് ശേഷം മാമന്നൻ എന്ന ചിത്രത്തിലൂടെ നടി വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ് നടി. തെലുങ്കിലും തമിഴിലും തിരക്കേറുന്ന കീർത്തിയെക്കുറിച്ച് തുടരെ ​ഗോസിപ്പുകളും വരാറുണ്ട്.

അടുത്തിടെയാണ് നടിയുടെ കാമുകനെന്ന പേരിൽ ഒരു യുവാവിന്റെ ചിത്രം പുറത്ത് വന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ഫർഹാൻ ബിൻ ലിയാഖത്തിനൊപ്പമുളള ഫോട്ടോയാണ് കീർത്തി പങ്കുവെച്ചത്. പിറന്നാൾ ദിനത്തിന് ആശംസകൾ അറിയിച്ച് കൊണ്ടാണ് കീർത്തി ഫോട്ടോ പങ്കുവെച്ചത്. എന്നാൽ ​ഗോസിപ്പുകൾ കടുത്തതോടെ വാർത്തയുടെ സത്യാവസ്ഥ കീർത്തി വ്യക്തമാക്കി.

നടിയുടെ ബാല്യകാല സുഹൃത്താണ് ഫർ​ഹാൻ. തങ്ങൾ പ്രണയത്തിലല്ലെന്ന് താരം പറഞ്ഞു. കീർത്തിയുടെ പിതാവ് നിർമാതാവ് സുരേഷ് കുമാറിനെ അലോസരപ്പെടുത്തിയ ​ഗോസിപ്പായിരുന്നു ഇത്. ഇപ്പോഴിതാ ഫർഹാനൊപ്പമുള്ള ​ഗോസിപ്പുകളുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കീർത്തി. ഫ്രണ്ടിന് ആസംസകൾ അറിയിച്ച് ഇട്ട ഫോട്ടോയാണ്.

ഞങ്ങൾ വിവാഹിതരാവാൻ പോകുന്നെന്ന വാർത്തകൾ വന്നതോടെ അവന്റെ ​ഗേൾഫ്രണ്ട് എന്നെ വളരെ വിഷമത്തോടെ വിളിച്ചു. അവന്റെ വീട്ടിലെല്ലാം ബുദ്ധിമുട്ടായി. ഒരു സുഹൃത്തിന്റെ കൂടെയുള്ള ഫോട്ടോ പോലും പങ്കുവെക്കാൻ പറ്റാത്ത സാഹചര്യമായെന്നും കീർത്തി സുരേഷ് ചൂണ്ടിക്കാട്ടി. ​കോളേജിൽ പഠിക്കുന്ന കാലത്തുണ്ടായ മറക്കാനാവാത്ത ഒരു അനുഭവവും കീർത്തി സുരേഷ് പങ്കുവെച്ചു.

ഞാനും എന്റെ സുഹൃത്തും റോഡിലൂടെ നടക്കുകയായിരുന്നു. അത് വഴി രണ്ട് പേർ വന്നു. അതിലൊരാൾ കുടിച്ചിരുന്നു. ആ പയ്യൻ എന്റെ ​ദേഹത്തേക്ക് ചാഞ്ഞു. ഞാൻ അടിച്ചു. ഞങ്ങൾ മുന്നോട്ട് നടന്ന്‌ റോഡ് ക്രോസ് ചെയ്യവെ ഈ പയ്യൻ വന്ന് എന്റെ തലയ്ക്ക് അടിച്ചു. ഞങ്ങൾ അവന് പിന്നാലെ ഓടി.

അവനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചെന്നും കീർത്തി സുരേഷ് ഓർത്തു. ജൂൺ 29 നാണ് കീർത്തിയുടെ പുതിയ ചിത്രം മാമന്നൻ റിലീസ് ചെയ്യുന്നത്. ഉദയനിധി സ്റ്റാലിൻ, വടിവേലു, ഫഹദ് ഫാസിൽ തുടങ്ങിയവർ സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/124710/the-joke-was-serious-his-girlfriend-called-me-the-actress-opened-up)