---
title: "തന്നെ ഏറ്റവും വിഷമിപ്പിക്കുന്നത് ആ കാര്യം;തുറന്നു പറഞ്ഞു ശാലിൻ"
english_title: "That is what worries him the most; Shalin said openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/124576/that-is-what-worries-him-the-most-shalin-said-openly"
published_at: "2023-06-23T22:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495cd83dd048_shalin1.jpg"
keywords: []
---

# തന്നെ ഏറ്റവും വിഷമിപ്പിക്കുന്നത് ആ കാര്യം;തുറന്നു പറഞ്ഞു ശാലിൻ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഓട്ടോഗ്രാഫ് എന്ന പരമ്പരയിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിലും താരം അത്ര സജീവമല്ല.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഓട്ടോഗ്രാഫ് എന്ന പരമ്പരയിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിലും താരം അത്ര സജീവമല്ല.

> ഇപ്പോൾ താരം പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്. “ചില ആർട്ടിസ്റ്റുകളെ പോലെ എനിക്ക് എപ്പോഴും ലൈവ് ആയി നിൽക്കാനും ആക്റ്റീവ് ആയി ഇരിക്കാനും എന്തുകൊണ്ടോ സാധിക്കാറില്ല. മലയാളത്തിൽ ഞാൻ അധികം ചെയ്തിട്ടില്ല എങ്കിലും തമിഴിൽ ഇപ്പോൾ കണ്ണകി എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്.

അത് ജൂലൈ ആകുമ്പോൾ ആയിരിക്കും റിലീസ് ചെയ്യുക” താരം പറഞ്ഞത് ഇങ്ങനെ. അതേസമയം സമൂഹമാധ്യമങ്ങളിൽ അധികം നെഗറ്റീവ് കമൻറുകൾ ഒന്നും ഇതുവരെ വന്നിട്ടില്ല എന്നും തന്റെ അമ്മയും അടുത്ത സുഹൃത്തുക്കളും എടുക്കുന്ന ചില ചിത്രങ്ങൾ മാത്രമാണ് താൻ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത് എന്നും ഇതു മാത്രമല്ല നെഗറ്റീവ് കമൻറുകൾ അധികം ശ്രദ്ധിക്കാറില്ല എന്നും താരം കൂട്ടിച്ചേർത്തു.

തന്നെ ആദ്യമായി കാണുന്ന പലരും തനിക്ക് ഭയങ്കര ജാഡയും അഹങ്കാരവും ഒക്കെയാണ് എന്ന് പറയാറുണ്ട് എന്നും എന്നാൽ പരിചയപ്പെട്ടു കഴിഞ്ഞാൽ അങ്ങനെയല്ല എന്ന് ബോധ്യപ്പെടാറുണ്ട് എന്നുമാണ് താരം പറയുന്നത്. ആളുകൾ തന്റെ തടിയെ കുറിച്ച് പറയുമ്പോൾ ചെറുതായി ഇൻസക്യൂർ ആവാറുണ്ട് എന്നും ബോഡി ഷൈമിംഗ് ആണ് എന്നെ വിഷമിപ്പിക്കുന്ന കാര്യം എന്നുമാണ് താരം പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/124576/that-is-what-worries-him-the-most-shalin-said-openly)