---
title: "ഏറ്റവും ഇഷ്ടപ്പെട്ട  മത്സരാർത്ഥിയുടെ പേര് പറഞ്ഞ് ശോഭയുടെ മാതാപിതാക്കൾ"
english_title: "The words spoken by Shobha's father are noticed."
publisher: "moviemax.in"
canonical_url: "https://moviemax.in/news/124573/the-words-spoken-by-shobhas-father-are-noticed"
published_at: "2023-06-23T22:09:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495caea6c36d_shobha.jpg"
keywords: []
---

# ഏറ്റവും ഇഷ്ടപ്പെട്ട  മത്സരാർത്ഥിയുടെ പേര് പറഞ്ഞ് ശോഭയുടെ മാതാപിതാക്കൾ

> **Lead Summary:** ബിഗ് ബോസ് അഞ്ചാമത്തെ സീസൺ ഇപ്പോൾ വളരെ സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഇപ്പോൾ ഫാമിലി വീക്ക് ആണ് പരിപാടിയിൽ നടന്നുകൊണ്ടിരിക്കുന്നത്.

## Article Content

ബിഗ് ബോസ് അഞ്ചാമത്തെ സീസൺ ഇപ്പോൾ വളരെ സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഇപ്പോൾ ഫാമിലി വീക്ക് ആണ് പരിപാടിയിൽ നടന്നുകൊണ്ടിരിക്കുന്നത്.

മത്സരാർത്ഥികളുടെ ഫാമിലി അംഗങ്ങളെല്ലാം ഓരോരുത്തരായി വന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് ശോഭ, മിഥുൻ എന്നിവരുടെ ഫാമിലി അംഗങ്ങളാണ് വന്നത്. സമയം ശോഭയുടെ പിതാവ് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

ഏതു മത്സരാർത്ഥിയെ ആണ് ഏറ്റവും കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചപ്പോൾ സ്വന്തം മകളുടെ പേര് പറയാതെ മറ്റൊരു മത്സരാർത്ഥിയുടെ പേരാണ് ശോഭയുടെ അച്ഛൻ വിശ്വനാഥൻ പറഞ്ഞത്.

അഖിൽ മാരാരെ ആണ് ഇഷ്ടം എന്നാണ് ശോഭയുടെ അച്ഛൻ പറഞ്ഞത്. അഖിൽ ഇടയ്ക്കിടെ ദേഷ്യപ്പെടും എങ്കിലും പിന്നീട് ക്ഷമ ചോദിക്കും എന്നും ആ പ്രശ്നങ്ങൾ എല്ലാം അവിടെ തന്നെ തീരും എന്നും വിശ്വനാഥൻ വ്യക്തമാക്കി. നേരെ വാ നേരെ പോ എന്ന രീതിയാണ് അഖിലിന്റെത് എന്ന് ശോഭയുടെ അമ്മയും പറഞ്ഞു.

അതേസമയം എപ്പോഴാണ് അഖിൽ ദേഷ്യപ്പെട്ടത് എന്ന് ചോദിച്ചപ്പോൾ പ്രായമായില്ലേ, മറന്നുപോയി എന്നും ഇത് ഗെയിം അല്ലേ എന്നുമായിരുന്നു വിശ്വനാഥൻ നൽകിയ മറുപടി.

ഗെയിം എല്ലാം കഴിഞ്ഞു പുറത്ത് കണ്ടാൽ എല്ലാവരും ഒരുമിച്ചു ഓടിയെത്തില്ലേ എന്നും നാടകമേ ഉലകം അല്ലേ എന്നും വിശ്വനാഥൻ പറയുന്നു. അതേസമയം എല്ലാ മത്സരാർത്ഥങ്ങളും ഒന്നിനൊന്ന് മെച്ചമാണ് എന്നും ശോഭയുടെ അമ്മ മറുപടിയായി നൽകി.

വളരെ മനോഹരമായ നിമിഷങ്ങൾ ആയിരുന്നു ശോഭയുടെ മാതാപിതാക്കൾ വീട്ടിൽ വന്നപ്പോൾ സംഭവിച്ചത്. മികച്ച സ്വീകരണം ആയിരുന്നു ഇവരുടെ മാതാപിതാക്കൾക്ക് ലഭിച്ചത്.

എല്ലാവരും ഇവർക്ക് കെട്ടിപ്പിടിച്ച് സ്വാഗതം നൽകി. തുടർന്ന് വീട് കാണുകയും ചെയ്തു. വളരെ വാത്സല്യത്തോടെയാണ് ശോഭയുടെ മാതാപിതാക്കൾ ഹൗസിലെ എല്ലാവരോടും സംസാരിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/124573/the-words-spoken-by-shobhas-father-are-noticed)