തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമാണ് രാം ചരണ്‍. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിരുതയായിരുന്നു രാം ചരണിന്റെ ആദ്യ സിനിമ. നേഹ ശര്‍മയായിരുന്നു ചിത്രത്തിലെ നായിക. ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം കൈവരിച്ചതിന് പിന്നാലെ രാം ചരണും നേഹയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പരന്നു.
. ഇരുവരും പ്രണയത്തിലാണെന്ന് മാത്രമല്ല, രഹസ്യമായി വിവാഹം കഴിക്കുകയും ഹണിമൂണിന് പോവുകയും ചെയ്തതായും ഗോസിപ്പ് ഉണ്ടായി. ''ഞാന്‍ വിവാഹിതനാണ്. അത്തരം വാര്‍ത്തകള്‍ എന്റെ വിവാഹത്തെ ബാധിക്കും. മറ്റ് സ്ത്രീകളില്‍ നിന്നും എന്നെ സംരക്ഷിച്ചു നിര്‍ത്തേണ്ട അവസ്ഥയിലേക്ക് എന്റെ ഭാര്യയെ കൊണ്ടു വരാതിരിക്കുക എന്റെ ഉത്തരവാദിത്തമാണ്. ചിരുത എന്റെ അരങ്ങേറ്റ സിനിമയാണ്.
അന്ന് മുതല്‍ ഞാന്‍ നേഹയെ രഹസ്യമായി വിവാഹം കഴിക്കുകയും ഹണിമൂണിന് പോവുകയും ചെയ്തതായി കിംവദന്തികളുണ്ട്. എന്നാണ് രാം ചരണ്‍ പറഞ്ഞത്. 2012 ലാണ് രാം ചരണ്‍ തന്റെ സുഹൃത്തും കാമുകിയുമായ ഉപാസന കമിനേനിയെ വിവാഹം കഴിക്കുന്നത്. രഹസ്യവിവാഹ വാര്‍ത്ത പ്രചരിക്കുന്ന കാലത്ത് ഉപാസനയും രാം ചരണും സുഹൃത്തുക്കളായിരുന്നു.അതിനാല്‍ വാര്‍ത്തകളെക്കുറിച്ച് രാം ചരണിനോട് ഉപാസനയും അന്ന് ചോദിച്ചിരുന്നു.
''ഉപാസനയും ഞാനും അന്ന് നല്ല സുഹൃത്തുക്കളായിരുന്നു. അവള്‍ക്കറിയാം ഇത് തെറ്റായ വാര്‍ത്തയാണെന്ന്. ഞങ്ങള്‍ വിവാഹം കഴിച്ച ശേഷവും ഇത്തരം വാര്‍ത്തകള്‍ വിവാഹ ജീവിതത്തെ ബാധിക്കരുതെന്ന് ഞങ്ങള്‍ ഉറപ്പു വരുത്തി. എന്തായാലും ഗോസിപ്പുകള്‍ക്ക് രാം ചരണിന്റേയും ഉപാസനയുടേയും സൗഹൃദത്തേയോ വിവാഹ ജീവിതത്തേയോ ബാധിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് രാം ചരണിനും ഉപാസനയും ആദ്യത്തെ കണ്‍മണി പിറന്നത്.
Content Highlight: I secretly married the actress and went on honeymoon; The truth is this is Ram Charan
































