---
title: "പഴയതിലും അടിപൊളിയായി ഞാന്‍ തിരിച്ചു വരും, പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം; മഹേഷ് കുഞ്ഞുമോന്‍"
english_title: "I'll be back cooler than ever, there must be prayers; Mahesh Kunjumon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/124453/ill-be-back-cooler-than-ever-there-must-be-prayers-mahesh-kunjumon"
published_at: "2023-06-23T13:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649551827fab5_mahesh.jpg"
keywords: []
---

# പഴയതിലും അടിപൊളിയായി ഞാന്‍ തിരിച്ചു വരും, പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം; മഹേഷ് കുഞ്ഞുമോന്‍

> **Lead Summary:** കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മഹേഷ് കുഞ്ഞുമോന്‍ ആരോഗ്യം തിരിച്ചു പിടിച്ചു കൊണ്ടിരിക്കുന്നു. തന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്നും പഴയതിലും അടിപൊളിയായി താന്‍ തിരിച്ചു വരുമെന്നും മഹേഷ് കുഞ്ഞുമോന്‍ പറഞ്ഞു.

## Article Content

കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മഹേഷ് കുഞ്ഞുമോന്‍ ആരോഗ്യം തിരിച്ചു പിടിച്ചു കൊണ്ടിരിക്കുന്നു. തന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്നും പഴയതിലും അടിപൊളിയായി താന്‍ തിരിച്ചു വരുമെന്നും മഹേഷ് കുഞ്ഞുമോന്‍ പറഞ്ഞു.

തുടര്‍ന്നും നിങ്ങളുടെ സപ്പോര്‍ട്ട് ഉണ്ടാകണമെന്നും മഹേഷ് പറയുന്നു. അപകട ശേഷമുള്ള താരത്തിന്റെ രൂപം കണ്ട് താരത്തിന് ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ആരാധകര്‍. എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകര്‍ ആശംസിക്കുന്നത്.

**

ജൂണ്‍ അഞ്ചാം തീയതി പുലര്‍ച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നില്‍ ആണ് മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്നത്. കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും ഉല്ലാസും ഈ വാഹനത്തില്‍ ഉണ്ടായിരുന്നു.

സ്റ്റേജ്‌ഷോയ്ക്കു ശേഷം വടകരയില്‍നിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങള്‍. സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് പരുക്കേറ്റ സുധിയെ പെട്ടെന്ന് തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

[https://www.instagram.com/p/Ct0QXdCKgjz/?utm_source=ig_embed&utm_campaign=embed_video_watch_again**](https://www.instagram.com/p/Ct0QXdCKgjz/?utm_source=ig_embed&utm_campaign=embed_video_watch_again)

ബിനു അടിമാലിയും ഉല്ലാസ് അരൂരും മഹേഷ് കുഞ്ഞുമോനും പരിക്കുകള്‍ ഏറ്റിരുന്നു. മൂന്ന് പേരും സുഖം പ്രാപിച്ച് വരികയാണ്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വളരെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഹേഷ് കുഞ്ഞുമോന്‍.

കോവിഡ്കാലത്ത് പിണറായി വിജയന്റെ ശബ്ദം അനുകരിച്ചുള്ള വിഡിയോയിലൂടെയാണ് മഹേഷ് കുഞ്ഞുമോന്‍ ശ്രദ്ധേയനാകുന്നത്. ശബ്ദ അനുകരണത്തിന്റെ പൂര്‍ണ്ണത കൊണ്ട് ആരാധകരെ സൃഷ്ടിക്കാന്‍ മഹേഷിന് കഴിഞ്ഞു.’വിക്രം’ സിനിമയുടെ മലയാളം പതിപ്പില്‍ ഏഴ് കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കി മഹേഷ് സിനിമാലോകത്തെയും ഞെട്ടിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/124453/ill-be-back-cooler-than-ever-there-must-be-prayers-mahesh-kunjumon)