---
title: "അഭിനയത്തിനൊപ്പം കൃഷിയും, 1.5 ഏക്കർ കൃഷി ഭൂമി സ്വന്തമാക്കി ഷാറൂഖ് ഖാന്റ  മകൾ  സുഹാന ഖാൻ "
english_title: "Shah Rukh Khan's daughter Suhana Khan has acquired 1.5 acres of agricultural land."
publisher: "moviemax.in"
canonical_url: "https://moviemax.in/news/124439/shah-rukh-khans-daughter-suhana-khan-has-acquired-15-acres-of-agricultural-land"
published_at: "2023-06-23T12:52:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495487a04d17_sharookh.jpg"
keywords: []
---

# അഭിനയത്തിനൊപ്പം കൃഷിയും, 1.5 ഏക്കർ കൃഷി ഭൂമി സ്വന്തമാക്കി ഷാറൂഖ് ഖാന്റ  മകൾ  സുഹാന ഖാൻ 

> **Lead Summary:**  സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് തന്നെ ഷാറൂഖ് ഖാന്റെ മകൾ സുഹാന ഖാൻ മാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു. പിതാവിന്റെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് താരപുത്രി.

## Article Content

 സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് തന്നെ ഷാറൂഖ് ഖാന്റെ മകൾ സുഹാന ഖാൻ മാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു. പിതാവിന്റെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് താരപുത്രി.

സോയ അക്തർ സംവിധാനം ചെയ്ത 'ദ് ആർച്ചീസ്' എന്ന ചിത്രത്തിലൂടെ‍യാണ് സുഹാനയുടെ അരങ്ങേറ്റം. നടി ശ്രീദേവിയുടെ മകൾ ഖുഷി കപൂറും അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദയും ഈ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

നെറ്റ്ഫ്ലിക്സാണ് 'ദ് അർച്ചീസ്' ഒരുക്കുന്നത്. സിനിമ പ്രവേശനത്തിന് പിന്നാലെ കൃഷി ഭൂമി വാങ്ങിയിരിക്കുകയാണ് സുഹാന ഖാൻ. 12.91 കോടി രൂപക്കാണ് അലി ബഗിൽ നിന്ന് കൃഷി ഭൂമി സ്വന്തമാക്കിയിരിക്കുന്നത്.

ജൂൺ ഒന്നിനായിരുന്നു രജിസ്ട്രേഷൻ.12.91 കോടി വിലമതിക്കുന്ന 1.5 ഏക്കർ കൃഷിഭൂമിക്ക് 77.46 ലക്ഷം രൂപയാണ് താരപുത്രി സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിരിക്കുന്നത്.

അഞ്ജലി, രേഖ, പ്രിയ ഖോട്ട് എന്നീ സഹോദരിമാരുടെതാണ് ഈ ഭൂമി. എസ്. ആർ.കെയുടെ ഭാര്യ മാതാവ് സവിത ചിബ്ബറുടെയും ഗൗരിയുടെസഹോദരി നമിത ചിബ്ബറും ഡയറക്ടർമാരായ ഡിജാ വു ഫാം പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് സ്വത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അലിബാഗ് നഗരത്തിൽ നിന്ന് 12 മിനിറ്റ് ദൂരം മാത്രമാണ് ഈ സ്ഥലത്തേക്കുള്ളത്. ഇവിടെ കടലിനഭിമുഖമായി ഷാറൂഖ് ഖാന് ഒരു ബംഗ്ലാവുണ്ട്. ഇവിടെവെച്ചായിരുന്നു നടന്റെ 52-ാം പിറന്നാൾ ആഘോഷം നടന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/124439/shah-rukh-khans-daughter-suhana-khan-has-acquired-15-acres-of-agricultural-land)