---
title: "ചില സമയത്ത് എനിക്ക് ഇന്‍സെക്യൂരിറ്റി നേരിടേണ്ടതായി വന്നിട്ടുണ്ട്; താരം മനസ്സ് തുറക്കുന്നു"
english_title: "At times I have had to deal with insecurities; The actor opens his mind"
publisher: "moviemax.in"
canonical_url: "https://moviemax.in/news/124436/at-times-i-have-had-to-deal-with-insecurities-the-actor-opens-his-mind"
published_at: "2023-06-23T12:39:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64954754e0ccb_keerthi_1.jpg"
keywords: []
---

# ചില സമയത്ത് എനിക്ക് ഇന്‍സെക്യൂരിറ്റി നേരിടേണ്ടതായി വന്നിട്ടുണ്ട്; താരം മനസ്സ് തുറക്കുന്നു

> **Lead Summary:** ചില സമയത്ത് എനിക്ക് ഇന്‍സെക്യൂരിറ്റി നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന് നടി കീര്‍ത്തി സുരേഷ് തുറന്ന് പറഞ്ഞു മഹാനടിയ്ക്ക് ശേഷം സിനിമകള്‍ കുറഞ്ഞ സമയത്താണ് തനിക്കിത് നേരിടേണ്ടി വന്നതെന്നും അവര്‍ വ്യക്തമാക്കി. മഹാനടി എന്ന സിനിമയ്ക്ക് നല്ല സ്വീകരണം ലഭിച്ചു.

## Article Content

ചില സമയത്ത് എനിക്ക് ഇന്‍സെക്യൂരിറ്റി നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന് നടി കീര്‍ത്തി സുരേഷ് തുറന്ന് പറഞ്ഞു മഹാനടിയ്ക്ക് ശേഷം സിനിമകള്‍ കുറഞ്ഞ സമയത്താണ് തനിക്കിത് നേരിടേണ്ടി വന്നതെന്നും അവര്‍ വ്യക്തമാക്കി. മഹാനടി എന്ന സിനിമയ്ക്ക് നല്ല സ്വീകരണം ലഭിച്ചു.

എന്നാല്‍ അതിന് ശേഷം ആറ് മാസം എനിക്ക് സിനിമകളൊന്നും വന്നില്ല. മഹാനടിക്ക് ശേഷം എനിക്ക് കൊമേഴ്ഷ്യല്‍ സിനിമ ചെയ്യാനായിരുന്നു ആഗ്രഹം. എന്നാൽ എനിക്ക് വന്നത് മുഴുവന്‍ സ്ത്രീ കേന്ദ്രീകൃത സിനിമകളാണ്. ‘അതിനാൽ മൂന്ന് നാല് മാസം ഞാന്‍ ഓഫറുകളൊന്നും സ്വീകരിച്ചില്ല. ഒരു ഘട്ടത്തിനപ്പുറം എനിക്ക് സാമ്പത്തിക ഭദ്രതയും വേണമെന്നതിനാല്‍ എന്തെങ്കിലും ചെയ്യണമെന്ന് കരുതി.

സാമ്പത്തിക സ്ഥിരതയില്ലാത്ത ആ സമയത്ത് എനിക്ക് ഇന്‍സെക്യൂരിറ്റി ഉണ്ടായിരുന്നു. പക്ഷെ കുറച്ച് നാളുകള്‍ക്കുള്ളില്‍ അടുത്ത സിനിമ ലഭിച്ചു കീര്‍ത്തി സുരേഷ് പറയുന്നു. 2018 എന്റെ കരിയറിലെ നല്ല വര്‍ഷമായിരുന്നു. ഒരു സമയത്ത് അഞ്ചോ ആറോ സിനിമകള്‍ ചെയ്തു. നഷ്ടമായ അവസരങ്ങളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും കീര്‍ത്തി സുരേഷ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/124436/at-times-i-have-had-to-deal-with-insecurities-the-actor-opens-his-mind)