---
title: "നീ ഇല്ലാത്ത ഈ വീട് ഒരിക്കലും പഴയതുപോലെ ആയിരിക്കില്ല, വൈകാരിക കുറുപ്പുമായി പാർവതി ജയറാം"
english_title: "This house will never be the same without you, Parvathy Jayaram with an emotional short"
publisher: "moviemax.in"
canonical_url: "https://moviemax.in/news/124334/this-house-will-never-be-the-same-without-you-parvathy-jayaram-with-an-emotional-short"
published_at: "2023-06-22T21:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64946b1d8a9f7_parvathi.jpg"
keywords: []
---

# നീ ഇല്ലാത്ത ഈ വീട് ഒരിക്കലും പഴയതുപോലെ ആയിരിക്കില്ല, വൈകാരിക കുറുപ്പുമായി പാർവതി ജയറാം

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി. ഒരുകാലത്ത് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന നായിക നടിമാരിൽ ഒരാളായിരുന്നു ഇവർ. ജയറാമിനെ വിവാഹം ചെയ്തതോടെയാണ് ഇവർ സിനിമയിൽ നിന്നും വിട്ടുനിൽക്കാൻ തുടങ്ങിയത്. ഇപ്പോൾ വളരെ സങ്കടകരമായ ഒരു വാർത്ത പറഞ്ഞുകൊണ്ട് എത്തുകയാണ് ഇവർ.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി. ഒരുകാലത്ത് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന നായിക നടിമാരിൽ ഒരാളായിരുന്നു ഇവർ. ജയറാമിനെ വിവാഹം ചെയ്തതോടെയാണ് ഇവർ സിനിമയിൽ നിന്നും വിട്ടുനിൽക്കാൻ തുടങ്ങിയത്. ഇപ്പോൾ വളരെ സങ്കടകരമായ ഒരു വാർത്ത പറഞ്ഞുകൊണ്ട് എത്തുകയാണ് ഇവർ.

വീട്ടിൽ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു അംഗം വിടപറഞ്ഞ സങ്കടമാണ് ഇപ്പോൾ ഇവർ പങ്കുവെക്കുന്നത്. വർഷങ്ങളായി ഇവരുടെ വീടിന് കാവൽ നിന്ന ഒരു വളർത്തുനായ ആണ് ഇപ്പോൾ ഇവരെ വിട്ടു പിരിഞ്ഞിരിക്കുന്നത്. മെസ്സിയമ്മ എന്ന നായ ആണ് ഇവരെ വിട്ടു പിരിഞ്ഞിരിക്കുന്നത്. വളർത്തുനായ തങ്ങളെ വിട്ടു പിരിഞ്ഞ വിഷമമാണ് ഇപ്പോൾ പാർവതി അറിയിക്കുന്നത്.

> “എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല. കേവലം 40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ആയിട്ടാണ് നീ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. നിൻറെ കുറുമ്പുകളും ശാഠ്യങ്ങളും കൂട്ടുമെല്ലാം എനിക്ക് ഇപ്പോൾ നഷ്ടമായിരിക്കുകയാണ്. നിന്നെ എൻറെ ഇളയ മകനായി തന്നെ ദൈവം എന്നെ അനുഗ്രഹിച്ചതാണ്.

നിൻറെ അഭാവം എങ്ങനെ തരണം ചെയ്യണമെന്ന് എനിക്ക് അറിയില്ല. നീ ഇല്ലാത്ത ഈ വീട് ഒരിക്കലും പഴയതുപോലെ ആയിരിക്കില്ല. നക്ഷത്രങ്ങളുടെ കൂട്ടത്തിൽ ഏറ്റവും തിളക്കമുള്ളവൻ ആയിരിക്കട്ടെ നീ ഇനി.

നീ എവിടെ ആണെങ്കിലും സന്തോഷവാനും കുറുമ്പനും ആയി തുടരട്ടെ. സന്തോഷത്തോടെ വിശ്രമിക്കൂ. അമ്മയുടെയും അച്ഛന്റെയും കണ്ണന്റെയും ചക്കിയുടെയും ഒരുപാട് ചുംബനങ്ങൾ” – ഇതായിരുന്നു പാർവതി സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

നായയുടെ ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ കൂടി പാർവതി പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകൾ ആണ് വളർത്തു നായക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. കാളിദാസ് ജയറാമും നായ പോയതിലുള്ള വിഷമം പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/124334/this-house-will-never-be-the-same-without-you-parvathy-jayaram-with-an-emotional-short)