---
title: "മക്കളെ വാരിപ്പുണര്‍ന്നും ഭാര്യയെ എടുത്തുയര്‍ത്തിയും അഖില്‍, വീഡിയോ"
english_title: "Akhil Marar's family also reached the House today."
publisher: "moviemax.in"
canonical_url: "https://moviemax.in/news/124241/akhil-marars-family-also-reached-the-house-today"
published_at: "2023-06-22T14:31:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64940e14479f1_akhil.jpg"
keywords: []
---

# മക്കളെ വാരിപ്പുണര്‍ന്നും ഭാര്യയെ എടുത്തുയര്‍ത്തിയും അഖില്‍, വീഡിയോ

> **Lead Summary:** ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ഫാമിലി വീക്കാണ് ഇപ്പോള്‍ നടക്കുന്നത്. മത്സരാര്‍ഥികളുടെ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഹൗസ് സന്ദര്‍ശിക്കുകയാണ് ഇപ്പോള്‍.

## Article Content

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ഫാമിലി വീക്കാണ് ഇപ്പോള്‍ നടക്കുന്നത്. മത്സരാര്‍ഥികളുടെ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഹൗസ് സന്ദര്‍ശിക്കുകയാണ് ഇപ്പോള്‍.

അഖില്‍ മാരാറിന്റെ കുടുംബവും ഇന്ന് ഹൗസിലേക്ക് എത്തി. വളരെ മനോഹരമായ നിമിഷങ്ങളായിരുന്നുവെന്നാണ് പ്രൊമൊ വീഡിയോയ്‍ക്ക് ആരാധകര്‍ കമന്റുകള്‍ എഴുതുന്നത്.

അഖിലിന്റെ ഭാര്യ ലക്ഷ്‍മിയും രണ്ട് മക്കളും വാതില്‍ തുറന്ന് വീട്ടിലേക്ക് എത്തുമ്പോള്‍ മത്സരാര്‍ഥികളും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

[**https://www.facebook.com/Asianet/videos/275088328338920/?ref=embed_video&t=27**](https://www.facebook.com/Asianet/videos/275088328338920/?ref=embed_video&t=27)

രണ്ട് കുട്ടികളെയും വാരിപ്പുണര്‍ന്നാണ് വീട്ടിലേക്ക് അഖില്‍ സ്വീകരിച്ചത്. ഭാര്യ ലക്ഷ്‍മിയെ എടുത്തുയര്‍ത്തുകയും ചെയ്‍തു. വീട്ടിലെ ഓരോ മത്സരാര്‍ഥിയെയും പിന്നീട് അഖിലിന്റെ ഭാര്യ പരിചയപ്പെടുകയും ചെയ്‍തു

### Related Links & Sources
- [Original Story Source](https://moviemax.in/news/124241/akhil-marars-family-also-reached-the-house-today)