---
title: ""ശ്രീദേവി ബംഗ്ലാവ്" മായി പ്രിയ വാര്യര്‍ എത്തുന്നു "
english_title: " Sridevi Bungalow is a Bollywood movie starring Priya Warrier"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1242/sridevi-bungalow-is-a-bollywood-movie-starring-priya-warrier"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f6c7c7d4398d_sreedevi benglaw.jpg"
keywords: []
---

# "ശ്രീദേവി ബംഗ്ലാവ്" മായി പ്രിയ വാര്യര്‍ എത്തുന്നു 

> **Lead Summary:** ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അടാര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രേഷകര്‍ക്ക് സുപരിചിതയായ നായികയാണ് പ്രിയ വാര്യര്‍. പ്രിയാ വാര്യര്‍ നായികയാവുന്ന ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവന്നിട്ടുണ്ട്.

## Article Content

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അടാര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രേഷകര്‍ക്ക് സുപരിചിതയായ നായികയാണ് പ്രിയ വാര്യര്‍. പ്രിയാ വാര്യര്‍ നായികയാവുന്ന ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവന്നിട്ടുണ്ട്.

മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തികച്ചും നല്ല പ്രതികരണമാണ് ട്രെയിലറിന് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. സസ്‍പെൻസ് ത്രില്ലറായി എത്തുന്ന ചിത്രം അര്‍ബാസ് ഖാൻ, അസീം അലിഖാൻ, പ്രിയാൻഷു ചാറ്റര്‍ജി, മുകേഷ് റിഷി തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിടുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് ചിത്രമെന്ന തരത്തില്‍ നേരത്തെ ചര്‍ച്ചയുണ്ടായിരുന്നു.പ്രിയയുടെ ഏറ്റവും പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധക സമൂഹം

### Related Links & Sources
- [Original Story Source](https://moviemax.in/news/1242/sridevi-bungalow-is-a-bollywood-movie-starring-priya-warrier)