ബോളിവുഡിൽ നിറഞ്ഞുനിൽക്കുന്ന നടിയാണ് കരീന കപൂർ. തന്റെ മനസിലുള്ളതെല്ലാം വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് കരീന കപൂര്‍. തുടക്കകാലത്ത് തന്നെ നിരവധി വിവാദങ്ങളിലൂടെയും ഗോസ്സിപ്പുകളിലൂടെയും കരീന വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. തർക്കങ്ങൾ, നടിമാരുമായുള്ള വഴക്കുകൾ, തെറിവിളികൾ, അപമാനിക്കൽ അങ്ങനെ പല സംഭവങ്ങളും കരീനയുടെ കരിയറിൽ സംഭവിച്ചിട്ടുണ്ട്.
ഇന്ന് പഴയ കരീനയിൽ നിന്ന് താരം ഒത്തിരി മാറി. വളരെ പക്വതയോടെ പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന, ഗോസിപ്പുകളിൽ നിന്നെല്ലാം മാറി നടക്കുന്ന കരീനയെ ആണ് ആരാധകർ കാണുന്നത്. കരീനയ്ക്ക് കരിയറിന്റെ തുടക്കത്തിൽ ഏറെ ശ്രദ്ധനേടി കൊടുത്ത ചിത്രമാണ് അജ്നബി. 2001ൽ പുറത്തിറങ്ങിയ ത്രില്ലർ സിനിമയിൽ അക്ഷയ് കുമാർ, ബോബി ഡിയോൾ, ബിപാഷ ബസു എന്നിവർക്കൊപ്പമാണ് കരീന അഭിനയിച്ചത്.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയ്ക്ക് കരീനയും ബോബി ഡിയോളിന്റെ ഭാര്യ താന്യ ഡിയോളും തമ്മിൽ അടിയിലേക്ക് വരെ എത്തിയ ഒരു പ്രശ്നമുണ്ടായി. ഇപ്പോൾ ഇതാ അത് വീണ്ടും ചർച്ചയാവുകയാണ്. ബിപാഷ ബസുവാണ് ഈ സംഭവത്തിന് കാരണക്കാരിയായത്. അജ്നബിയിൽ ഉപയോഗിക്കാനുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനൊക്കെ തന്യയാണ് ബിപാഷയെ സഹായിച്ചത്. എന്നാൽ കരീന കപൂറിന്റെ അമ്മ ബബിത കപൂറിന് ഇത് ഇഷ്ടപ്പെട്ടില്ല.
അവർ തന്യയെ ശകാരിച്ചു. ദേഷ്യപ്പെടുന്നതിന്റെ കാരണം മനസിലാകാതിരുന്ന തന്യ ബബിതയോട് തിരിച്ചും പറഞ്ഞു. ഇത് കരീനയ്ക്ക് ഇഷ്ടപ്പെട്ടില്ല. തുടർന്നാണ് ഇവർ തമ്മിൽ പ്രശ്‌നമാകുന്നതും അടിയിലേക്ക് വരെ എത്തിയതും. എന്നാൽ കരീനയെ താൻ അടിച്ചതായി തന്യയോ അടികൊണ്ടതായി കരീനയെ ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷേ ഒരു അഭിമുഖത്തിൽ തന്യയെ തനിക്ക് ഇഷ്ടമല്ലെന്ന് കരീന തുറന്നു പറയുകയുണ്ടായി.
"അദ്ദേഹത്തിന്റെ ഭാര്യ തന്യയുമായി എനിക്ക് ഒരു പ്രശ്നമുണ്ടായിരുന്നു.അവൾ എന്റെ അമ്മയോട് മോശമായി പെരുമാറി. എനിക്കത് ഇഷ്ടമായില്ല," എന്നാണ് കരീന പറഞ്ഞത്. അതേസമയം ബോബിയോട് തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും കരീന വ്യക്തമാക്കി. എന്നാൽ ബിപാഷയ്ക്ക് എതിരെയും അന്ന് കരീന സംസാരിച്ചിരുന്നു."അവൾക്ക് സ്വന്തം കഴിവിൽ വിശ്വാസമില്ലെന്ന് മാത്രമല്ല, നാല് പേജുള്ള ഒരു അഭിമുഖത്തിൽ അവൾ എന്നെ കുറിച്ച് മൂന്ന് പേജുകൾ സംസാരിച്ചു.
എന്തുകൊണ്ടാണ് അവളുടെ ജോലിയെക്കുറിച്ച് സംസാരിക്കാത്തത്? അജ്‌നബി സമയത്ത് എന്നോട് വഴക്കിട്ടത് മാത്രമാണ് അവളുടെ പ്രശസ്തിക്ക് കാരണമെന്ന് ഞാൻ കരുതുന്നു. ഞാൻ അവളെ മോശമായ പലതും വിളിച്ചു എന്ന് പറയുന്നുണ്ട് അതൊക്കെ അവളുടെ ഭാവനയാണ്," എന്നായിരുന്നു കരീനയുടെ പ്രതികരണം.
Content Highlight: Bobby Deol's wife beat up Kareena; Because that actress; This is how it happened

































