---
title: "ദുബായ് മുട്ടായി അത്ര നല്ലതല്ല – റെനീഷയോട് സഹോദരൻ പറഞ്ഞത് ഇങ്ങനെ, കാരണം ഇത്!"
english_title: "Dubai Muttai is not that good – Reneesha's brother said, because this!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/124138/dubai-muttai-is-not-that-good-reneeshas-brother-said-because-this"
published_at: "2023-06-22T06:50:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493a2019b791_raneesha.jpg"
keywords: []
---

# ദുബായ് മുട്ടായി അത്ര നല്ലതല്ല – റെനീഷയോട് സഹോദരൻ പറഞ്ഞത് ഇങ്ങനെ, കാരണം ഇത്!

> **Lead Summary:** ബിഗ് ബോസ് അഞ്ചാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്.

## Article Content

ബിഗ് ബോസ് അഞ്ചാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്.

മത്സരാർത്ഥികളുടെ അടുത്ത കുടുംബക്കാരും സുഹൃത്തുക്കളും ആണ് ബിഗ് ബോസ് വീട് സന്ദർശിക്കുന്നത്. കഴിഞ്ഞദിവസം ഷിജു, നാദിറ എന്നിവരുടെ കുടുംബാംഗങ്ങൾ ആയിരുന്നു വീട്ടിലെത്തിയത്. ഇന്നലെ റെനീഷ, സെറീന എന്നിവരുടെ കുടുംബാംഗങ്ങൾ ആണ് വീട്ടിലെത്തിയത്.

വീട്ടിൽ വരുന്നവർക്ക് പുറത്തെ കാര്യങ്ങൾ പറയാൻ സാധിക്കില്ല എങ്കിലും സൂചനകൾ നൽകാവുന്നതാണ്. റെനീഷയ്ക്ക് സഹോദരൻ നൽകിയ ഒരു ഉപദേശം ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

ദുബായിൽ നിന്നും ചോക്ലേറ്റുകൾ ഒരുപാട് ഇങ്ങോട്ട് കൊണ്ടുവന്നിട്ടുണ്ട് എന്നും എന്നാൽ ദുബായിൽ നിന്ന് ആയതുകൊണ്ട് ഒരുപാട് കഴിക്കേണ്ട എന്നും അത് അത്ര നല്ലതല്ല എന്നുമാണ് സഹോദരൻ പറഞ്ഞത്. അതെന്താ എന്നാണ് റെനീഷ ചോദിക്കുന്നത്. അത് അത്ര നല്ലതല്ല എന്നും ഡയബറ്റിസ് ഉണ്ടാവും എന്നും സഹോദരൻ തമാശയായി പറഞ്ഞു.

അത് നല്ല ചോക്ലേറ്റ് ആണ് എന്ന് വിചാരിച്ച് ഒരുപാട് കഴിക്കേണ്ട, ദുബായിൽ നിന്നും വന്ന മിഠായിയുടെ കാര്യം സമാധാനത്തോടെ ആലോചിക്കു, അധികമായാൽ അമൃതും വിഷം – ഇതായിരുന്നു സഹോദരൻ പറഞ്ഞത്.

അതേസമയം സെറീനയും ആയിട്ടുള്ള ഫ്രണ്ട്ഷിപ്പിനെ ആണ് സഹോദരൻ ഉദ്ദേശിച്ചത് എന്നത് പകൽ പോലെ വ്യക്തമാണ്. ദുബായ് പശ്ചാത്തലം ഉള്ള വ്യക്തിയാണ് സെറീന.

സൗഹൃദം മകളെ ഡൗൺ ആക്കിയിട്ടുണ്ട് എന്ന് ഉമ്മയും മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അതേ സമയം റെനീഷ ഇത് മനസ്സിലാക്കി കളിക്കുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/124138/dubai-muttai-is-not-that-good-reneeshas-brother-said-because-this)