---
title: "കള്ളിയങ്കാട്ട് നീലിയായി ശ്വേതാ മേനോൻ, വൈറലായി ചിത്രങ്ങൾ"
english_title: "Shweta Menon as Kalliankat Neeli, pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/124086/shweta-menon-as-kalliankat-neeli-pictures-go-viral"
published_at: "2023-06-21T20:17:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64930dc7f3e1b_swetha.jpg"
keywords: []
---

# കള്ളിയങ്കാട്ട് നീലിയായി ശ്വേതാ മേനോൻ, വൈറലായി ചിത്രങ്ങൾ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്വേതാ മേനോൻ. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വരം എന്ന സിനിമയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. സുജിത് എന്ന വ്യക്തിയുടെ ഭാവനയിൽ വിരിഞ്ഞ ചില ആർട്ട് വർക്കുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്വേതാ മേനോൻ. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വരം എന്ന സിനിമയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. സുജിത് എന്ന വ്യക്തിയുടെ ഭാവനയിൽ വിരിഞ്ഞ ചില ആർട്ട് വർക്കുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ ആണ് ഈ ഫോട്ടോ ഇദ്ദേഹം ഷെയർ ചെയ്തിരിക്കുന്നത്. ശ്വേതാ മേനോനെ ടാഗ് ചെയ്തുകൊണ്ട് ആണ് ഇദ്ദേഹം ഈ ഫോട്ടോകൾ എല്ലാം തന്നെ പങ്കുവെച്ചിരിക്കുന്നത്.

കള്ളിയങ്കാട്ട് നീലിയുടെ കോൺസെപ്റ്റ് ആണ് ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. കോൺസെപ്റ്റ് ഓഫ് കള്ളിയങ്കാട്ട് നീലി എന്നാണ് ഇദ്ദേഹം പറയുന്നത്.

> “ഒരുകാലത്ത് ബാല്യ കൗമാരങ്ങളുടെ പേടിപ്പെടുത്തുന്ന രൂപമായിരുന്നു കള്ളിയങ്കാട്ട് നീലി. രാത്രി സമയങ്ങളിൽ സഞ്ചരിക്കുന്ന പുരുഷന്മാരെ വശീകരിച്ചു കൊണ്ടു പോവുകയും പിന്നീട് രക്തം വലിച്ചു കുടിക്കുകയും ചെയ്തിരുന്ന യക്ഷി. ആറുവിരലുകൾ ഉണ്ടായിരുന്ന ഭീകരരൂപം, അതായിരുന്നു ഒറ്റവാക്കിൽ കള്ളിയങ്കാട്ട് നീലി” – സുജിത്ത് കുറിക്കുന്നു.

> “സ്ത്രീലംബടൻമാരായ നൂറുകണക്കിന് പുരുഷന്മാരെ നീലി നെഞ്ച് പിളർന്ന രക്തം ഊറ്റി കുടിച്ചു കൊണ്ടിട്ടുണ്ട്. ഇതാണ് ഐതിഹ്യം” – സുജിത്ത് പറയുന്നു.

അതേസമയം നിരവധി ആളുകൾ ആണ് ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. വളരെ മികച്ച കോൺസെപ്റ്റ് എന്നാണ് എല്ലാവരും പറയുന്നത്. അതേസമയം ഇതുപോലെ ലുക്കിൽ ഒരു സിനിമയിൽ കാണുവാൻ ഒരുപാട് ആഗ്രഹമുണ്ട് എന്നാണ് പ്രേക്ഷകർ എല്ലാവരും തന്നെ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/124086/shweta-menon-as-kalliankat-neeli-pictures-go-viral)