---
title: "വിജയ്ക്ക് സ്പെഷ്യൽ പിറന്നാൾ സർപ്രൈസ്; ധനുഷിനും മാധവനും പിന്നാലെ അപൂർവനേട്ടം സ്വന്തമാക്കി താരം...!"
english_title: "Special birthday surprise for Vijay; After Dhanush and Madhavan, the actor has achieved a rare feat...!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/124043/special-birthday-surprise-for-vijay-after-dhanush-and-madhavan-the-actor-has-achieved-a-rare-feat"
published_at: "2023-06-21T18:00:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492edde634b2_VIJAY.jpg"
keywords: []
---

# വിജയ്ക്ക് സ്പെഷ്യൽ പിറന്നാൾ സർപ്രൈസ്; ധനുഷിനും മാധവനും പിന്നാലെ അപൂർവനേട്ടം സ്വന്തമാക്കി താരം...!

> **Lead Summary:** **തെ**ന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിജയ്. ഭാഷാ വ്യത്യാസമില്ലാതെയാണ് നടനെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. ജൂൺ 22ന് വിജയ് യുടെ 49ാം പിറന്നാളാണ്.

## Article Content

**തെ**ന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിജയ്. ഭാഷാ വ്യത്യാസമില്ലാതെയാണ് നടനെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. ജൂൺ 22ന് വിജയ് യുടെ 49ാം പിറന്നാളാണ്.

വലിയ ആഘോഷപരിപാടികളാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ വിജയ്ക്ക് സ്പെഷ്യൽ പിറന്നാൾ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ആരാധകർ.

ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയർ ബിൽബോർഡിൽ വിജയ് യുടെ സൂപ്പർ ഹിറ്റ് കഥാപാത്രങ്ങൾ കോർത്തിണക്കി കൊണ്ട് ഒരു വിഡിയോയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.

ടൈംസ് സ്വകയറിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്.ബിൽബോർഡിൽ പ്രത്യക്ഷപ്പെടുന്ന മൂന്നാമത്തെ തമിഴ് താരമാണ് വിജയ്. ധനുഷ് , ആർ. മാധവൻ എന്നിവർ ടൈംസ് സ്‌ക്വയർ ബിൽബോർഡിൽ ഇടം നേടിയിരുന്നു.

ഇതിഹാസ സംഗീതജ്ഞൻ ഇളയരാജയും ബിൽബോർഡിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ലിയോ ആണ് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം.

തൃഷ, സഞ്ജയ് ദത്ത്, ഗൗതം വാസുദേവ് മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. ഒക്ടോബർ 19 നാണ് സിനിമ പ്രദർശനത്തിനെത്തുന്നത്. വെങ്കിട് പ്രഭുവിനോടൊപ്പവും ഒരു ചിത്രം ഒരുങ്ങുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/124043/special-birthday-surprise-for-vijay-after-dhanush-and-madhavan-the-actor-has-achieved-a-rare-feat)