---
title: "ആ അപൂർവനേട്ടം സ്വന്തമാക്കി ഇളയദളപതി വിജയ്; സന്തോഷത്തിൽ ആരാധകർ"
english_title: "Ilayathalapathi vijay got that rare achievement; Fans rejoice"
publisher: "moviemax.in"
canonical_url: "https://moviemax.in/news/124018/ilayathalapathi-vijay-got-that-rare-achievement-fans-rejoice"
published_at: "2023-06-21T16:22:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492d7e4941f0_vijay_1.jpg"
keywords: []
---

# ആ അപൂർവനേട്ടം സ്വന്തമാക്കി ഇളയദളപതി വിജയ്; സന്തോഷത്തിൽ ആരാധകർ

> **Lead Summary:** തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിജയ്. ഭാഷാ വ്യത്യാസമില്ലാതെയാണ് നടനെ പ്രേക്ഷകർ നെഞ്ചിലേയിരിക്കുന്നത് . ജൂൺ 22ന് വിജയ് യുടെ 49ാം പിറന്നാളാണ്. ഇപ്പോഴിതാ വിജയ്ക്ക് സ്പെഷ്യൽ പിറന്നാൾ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ആരാധകർ.

## Article Content

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിജയ്. ഭാഷാ വ്യത്യാസമില്ലാതെയാണ് നടനെ പ്രേക്ഷകർ നെഞ്ചിലേയിരിക്കുന്നത് . ജൂൺ 22ന് വിജയ് യുടെ 49ാം പിറന്നാളാണ്. ഇപ്പോഴിതാ വിജയ്ക്ക് സ്പെഷ്യൽ പിറന്നാൾ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ആരാധകർ.

ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയർ ബിൽബോർഡിൽ വിജയ് യുടെ സൂപ്പർ ഹിറ്റ് കഥാപാത്രങ്ങൾ കോർത്തിണക്കി കൊണ്ട് ഒരു വിഡിയോയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ടൈംസ് സ്വകയറിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ് . ബിൽബോർഡിൽ പ്രത്യക്ഷപ്പെടുന്ന മൂന്നാമത്തെ തമിഴ് താരമാണ് വിജയ്.

ധനുഷ് , ആർ. മാധവൻ എന്നിവർ ടൈംസ് സ്‌ക്വയർ ബിൽബോർഡിൽ ഇടം നേടിയിരുന്നു. ഇതിഹാസ സംഗീതജ്ഞൻ ഇളയരാജയും ബിൽബോർഡിൽ പ്രത്യക്ഷപ്പെട്ടിരുന്നു.ലിയോ ആണ് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം. തൃഷ, സഞ്ജയ് ദത്ത്, ഗൗതം വാസുദേവ് മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/124018/ilayathalapathi-vijay-got-that-rare-achievement-fans-rejoice)