---
title: "ലൈംഗികമായി ഉപദ്രവിച്ചു: നിര്‍മ്മാതാവിനെതിരെ യുവതാരത്തിന്റെ പരാതി"
english_title: "Sexually Harassed: Young Actor's Complaint Against Producer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/124010/sexually-harassed-young-actors-complaint-against-producer"
published_at: "2023-06-21T15:47:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492ce5358237_cam.jpg"
keywords: []
---

# ലൈംഗികമായി ഉപദ്രവിച്ചു: നിര്‍മ്മാതാവിനെതിരെ യുവതാരത്തിന്റെ പരാതി

> **Lead Summary:** ആരാധകര്‍ ഏറെയുള്ള ബോളിവുഡ് ഹിറ്റ് പരമ്പരയാണ് ‘താരക് മേത്താ കാ ഉള്‍ട്ട ചഷ്മ’ ഇപ്പോഴിതാ ഈ പരമ്പരയുടെ നിര്‍മ്മാതാവിനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു യുവനടി.

## Article Content

ആരാധകര്‍ ഏറെയുള്ള ബോളിവുഡ് ഹിറ്റ് പരമ്പരയാണ് ‘താരക് മേത്താ കാ ഉള്‍ട്ട ചഷ്മ’ ഇപ്പോഴിതാ ഈ പരമ്പരയുടെ നിര്‍മ്മാതാവിനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു യുവനടി.

നിര്‍മ്മാതാവ് പലതവണ തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന നടിയുടെ പരാതിയെ തുടര്‍ന്ന് നിര്‍മ്മാതാവ് അസിത് കുമാര്‍ മോദിക്കും മറ്റ് രണ്ടുപേര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തു. കഴിഞ്ഞ മാസമാണ് യുവനടി ലൈംഗികാതിക്രമം ആരോപിച്ച് പൊലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കിയത്.

ഇതിനെ തുടര്‍ന്ന് ലൈംഗിക പീഡനം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊവായ് പൊലീസ് പറഞ്ഞു. അതേസമയം, നടിയുടെ ആരോപണം നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് നിര്‍മ്മാതാവ് .

മോശം പെരുമാറ്റം മൂലമാണ് നടിയെ ഷോയില്‍ നിന്ന് ഒഴിവാക്കിയതെന്നും അതിന്റെ പേരില്‍ ആരോപിക്കുന്നതാണ് ഇതെന്നും അസിത് കുമാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/124010/sexually-harassed-young-actors-complaint-against-producer)