---
title: "പിതാവിന്റെ രണ്ടാം വിവാഹം ആഘോഷമാക്കി നടി സുമ്പുൽ തൗഖീറും സഹോദരിയും"
english_title: "Actress Sumbul Taukhir and her sister celebrated their father's second marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/123931/actress-sumbul-taukhir-and-her-sister-celebrated-their-fathers-second-marriage"
published_at: "2023-06-21T11:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492986278c32_viral.jpg"
keywords: []
---

# പിതാവിന്റെ രണ്ടാം വിവാഹം ആഘോഷമാക്കി നടി സുമ്പുൽ തൗഖീറും സഹോദരിയും

> **Lead Summary:**  പിതാവിന്റെ രണ്ടാം വിവാഹം ആഘോഷമാക്കി പ്രമുഖ ടെലിവിഷൻ താരം സുമ്പുൽ തൗഖീർ ഖാൻ. സഹോദരി സാനിയക്കും പിതാവ് തൗഖീർ ഖാനുമൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് വിവാഹം കഴിഞ്ഞ വിവരം ആരാധകരുമായി പങ്കുവെച്ചത്.

## Article Content

 പിതാവിന്റെ രണ്ടാം വിവാഹം ആഘോഷമാക്കി പ്രമുഖ ടെലിവിഷൻ താരം സുമ്പുൽ തൗഖീർ ഖാൻ. സഹോദരി സാനിയക്കും പിതാവ് തൗഖീർ ഖാനുമൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് വിവാഹം കഴിഞ്ഞ വിവരം ആരാധകരുമായി പങ്കുവെച്ചത്.

എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണമെന്നും സുമ്പുൽ ചിത്രത്തിനോടൊപ്പം കുറിച്ചു. മൈലാഞ്ചി ചടങ്ങിലെ ചിത്രങ്ങളും നടി സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു.

കൊറിയോഗ്രാഫറാണ് സുമ്പുലിന്റെ പിതാവ്. സുമ്പുൽ തന്നെയാണ് പിതാവിന്റെ വിവാഹത്തെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് തങ്ങളുടെ കുടുംബത്തിലേക്ക് രണ്ടു പേർ കടന്നു വരുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

'ഞാനും സഹോദരി സാനിയയും വളരെ സന്തുഷ്ടരാണ്. കഴിഞ്ഞ കുറെ വർഷമായി പിതാവ് ഞങ്ങളെ പിന്തുണച്ച് ഒപ്പം തന്നെയുണ്ടായിരുന്നു.

അദ്ദേഹമാണ് ഞങ്ങളുടെ പ്രചോദനം. ഒരു സഹോദരിയെ കൂടി ഞങ്ങൾക്ക് കിട്ടി'- സുമ്പുൽ ബോംബെ ടൈംസിനേട് പറഞ്ഞു.വളരെ ചെറുപ്പത്തിൽ തന്നെ സുമ്പുലിനേയും സഹോദരി സാനിയയേയും മാതാവ് ഉപേക്ഷിച്ച് പോവുകയായിരുന്നു. പിതാവായിരുന്നു ഇരുവരേയും വളർത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/123931/actress-sumbul-taukhir-and-her-sister-celebrated-their-fathers-second-marriage)