---
title: "പീഡന പരാതിയുമായി ബോളിവുഡ്  നടി പൂനം പാണ്ഡെ "
english_title: "Bollywood actress Poonam Pandey has filed a defamation suit"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1239/bollywood-actress-poonam-pandey-has-filed-a-defamation-suit"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://moviemax.in/image-uploads/5f6b076791d2e_poonam pande.jpg"
keywords: []
---

# പീഡന പരാതിയുമായി ബോളിവുഡ്  നടി പൂനം പാണ്ഡെ 

> **Lead Summary:** ബോളിവുഡ് നടി പൂനം പാണ്ഡെ പീഡന പരാതിയുമായി രംഗത്ത്.ഭര്‍ത്താവ് ലെെം​ഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു പൂനം പൊലീസിൽ പരാതി നൽകി.പരാതിയില്‍ ഭർത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാ​ഗമായി ​ഗോവയിലാണ് താരമിപ്പോള്‍ സംഭവം നടന്നതെന്ന് ഇവിടെ വച്ചാണെന്നും നടിയുടെ പരാതിയിൽ പറയുന്നുണ്ട്.

## Article Content

ബോളിവുഡ് നടി പൂനം പാണ്ഡെ പീഡന പരാതിയുമായി രംഗത്ത്.ഭര്‍ത്താവ് ലെെം​ഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു പൂനം പൊലീസിൽ പരാതി നൽകി.പരാതിയില്‍ ഭർത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാ​ഗമായി ​ഗോവയിലാണ് താരമിപ്പോള്‍ സംഭവം നടന്നതെന്ന് ഇവിടെ വച്ചാണെന്നും നടിയുടെ പരാതിയിൽ പറയുന്നുണ്ട്.

ഭർത്താവ് തന്നെ പീഡിപ്പിക്കുന്നുവെന്നും, ആക്രമിച്ച ശേഷം ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയതായും ആരോപണമുണ്ടെന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ തുക്കാരം ചവാൻ പറഞ്ഞു. പൂനത്തിനെ ആരോഗ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പൊലീസ് അറിയിച്ചു. രണ്ടാഴ്ച മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത് വിവാഹ ചിത്രങ്ങള്‍ സാമും പൂനവും സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചിരുന്നു . കുടുംബാം​ഗങ്ങൾ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത് . ഹണിമൂണിനായി പുറപ്പെടുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/1239/bollywood-actress-poonam-pandey-has-filed-a-defamation-suit)