തമിഴ് ടെലിവിഷൻ രംഗത്ത് നാളുകളായി തുടരുന്ന വിവാദമാണ് അർണവും ദിവ്യ ശ്രീധറും തമ്മിലുള്ളത്. അർണവ് തന്നെ വിവാഹം ചെയ്ത് വഞ്ചിച്ചെന്ന് പറയുന്ന ദിവ്യ നടന്റെ അവിഹിത ബന്ധങ്ങളെക്കുറിച്ചും തുറന്നടിച്ചു. ചെല്ലമ്മ എന്ന തമിഴ് സീരിയലിൽ ഒപ്പം അഭിനയിക്കുന്ന അൻഷിത എന്ന നടിയുമായുള്ള പ്രണയത്തിന് ശേഷമാണ് അർണവ് തന്നെ ഉപേക്ഷിച്ചതെന്നാണ് ദിവ്യയുടെ ആരോപണം.
കഴിഞ്ഞ ദിവസങ്ങളിലായി നൽകിയ അഭിമുഖങ്ങളിലൂടെ അർണവിന്റെ ഫോൺ കോളുകൾ, രഹസ്യ ചാറ്റുകൾ തുടങ്ങിയവ ദിവ്യ പുറത്ത് വിട്ടിരുന്നു .പണത്തിന് വേണ്ടി ഏത് ബന്ധത്തിനും അർണവ് തയ്യാറാകുമെന്നാണ് ദിവ്യയുടെ ആരോപണം. എന്നാൽ ദിവ്യക്കെതിരെ അർണവും രംഗത്തെത്തി.
തന്റെ കരിയർ ഇല്ലാതാക്കാനുള്ള ശ്രമമാണ് ദിവ്യ നടത്തുന്നതെന്നും ദിവ്യക്ക് ആദ്യ ബന്ധത്തിൽ ഒരു മകളുണ്ടെന്നും ഇക്കാര്യം തന്നിൽ നിന്ന് മറച്ച് വെച്ചു എന്നുമാണ് അർണവ് ആരോപിക്കുന്നത് .ഒപ്പം മറ്റൊരു സീരിയൽ നടനുമായി ദിവ്യക്ക് ബന്ധമുണ്ടായിരുന്നെന്നും അർണവ് ആരോപിച്ചു. എന്നാൽ ദിവ്യ പുറത്ത് വിട്ട ശബ്ദരേഖകളും ഫോട്ടോകളും അർണവിനെ വെട്ടിലാക്കി. നടനെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുകൊണ്ടിരിക്കുന്നത് .
ഇതിനിടെ ദിവ്യ ശ്രീധറിന്റെ പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. മകൾക്കൊപ്പമുള്ള വീഡിയോയാണ് ദിവ്യ പങ്കുവെച്ചത്. അർണവിന്റെ അതേ മുഖച്ഛായയാണ് മകൾക്കെന്ന് പലരും കമന്റ് ചെയ്തു. അടുത്തിടെയാണ് ദിവ്യ മകൾക്ക് ജൻമം നൽകിയത്. ഗർഭിണിയായ സമയത്ത് ദിവ്യയുമായ അകന്ന അർണവ് ഇതുവരെ മകളെ നേരിട്ട് കണ്ടിട്ടില്ല. മകളെ കാണാൻ ആഗ്രഹമുണ്ടെന്ന് അർണവ് അടുത്തിടെ പറഞ്ഞിരുന്നു. 
എന്നാൽ അർണവ് നാടകം കളിക്കുകയാണെന്നും മകൾ ജനിച്ചെന്ന് ആശുപത്രിയിൽ നിന്ന് വിളിച്ചറിയിച്ചപ്പോൾ ഒന്നും പറയാതെ അർണവ് ഫോൺ കട്ട് ചെയ്യുകയായിരുന്നെന്നും ദിവ്യ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ അൻഷിത താൻ ഗർഭിണിയായിരിക്കുമ്പോൾ പറഞ്ഞ ശാപവാക്കുകളെക്കുറിച്ച് ദിവ്യ വെളിപ്പെടുത്തിയിരുന്നു.
സീരിയൽ സെറ്റിൽ വെച്ചുണ്ടായ പ്രശ്നത്തിനിടെ നിന്റെ കുഞ്ഞ് ജനിക്കില്ല, വയറ്റിൽ വെച്ച് മരിക്കുമെന്ന അൻഷിത പറഞ്ഞെന്നായിരുന്നു ആരോപണം. അർണവിന്റെ മുന്നിൽ വെച്ചാണ് ഇങ്ങനെ പറഞ്ഞത്. എന്നാൽ അർണവ് മറുത്തൊന്നും പറഞ്ഞില്ലെന്നും ദിവ്യ അന്ന് തുറന്നടിച്ചു. അർണവിന് ട്രാൻ സ്ജെൻഡറുമായും ബന്ധമുണ്ടായിരുന്നു, എന്നാൽ അർണവിന്റെ മറ്റ് ബന്ധങ്ങൾ മനസ്സിലാക്കിയ ഇവർ പിൻമാറി. പിന്നീട് ജസ്റ്റിൻ എന്ന ചെറുപ്പക്കാരനെ പണത്തിന് വേണ്ടി കബളിപ്പിച്ചു. ചെറുപ്പകാലം മുതൽ വഴിവിട്ട ജീവിതമാണ് അർണവ് നയിക്കുന്നതെന്ന് അടുത്തിടെയാണ് താനറിഞ്ഞതെന്നും ദിവ്യ ശ്രീധർ പറഞ്ഞു.
Content Highlight: Baby is like father; The daughter of serial stars gained attention amid controversies

































