---
title: "വീണ്ടും പ്രണയത്തിലോ എന്ന ചോദ്യത്തിനു മറുപടി ഇങ്ങനെ; മനസു തുറന്ന് താരപുത്രി"
english_title: "The answer to the question of falling in love again is as follows; Open your mind, Taraputri"
publisher: "moviemax.in"
canonical_url: "https://moviemax.in/news/123832/the-answer-to-the-question-of-falling-in-love-again-is-as-follows-open-your-mind-taraputri"
published_at: "2023-06-20T20:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491c035631d7_diya_1.jpg"
keywords: []
---

# വീണ്ടും പ്രണയത്തിലോ എന്ന ചോദ്യത്തിനു മറുപടി ഇങ്ങനെ; മനസു തുറന്ന് താരപുത്രി

> **Lead Summary:** സോഷ്യല്‍ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെ നാല് മക്കളില്‍ ഒരാളാണ് ദിയ കൃഷ്ണ. ഓസി ടോക്കീസ് എന്ന പേരില്‍ യുട്യൂബ് ചാനലുള്ള ദിയ തന്റെ എല്ലാ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ പ്രണയത്തെ കുറിച്ച് ആരാധകരോട് തുറന്നു പറഞ്ഞിട്ടുള്ള താരം കാമുകനോടൊപ്പമുള്ള ചിത്രങ്ങളും ഡാൻസ് വീഡിയോകളും പങ്കുവയ്ക്കുന്നത് പതിവായിരുന്നു.

## Article Content

സോഷ്യല്‍ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെ നാല് മക്കളില്‍ ഒരാളാണ് ദിയ കൃഷ്ണ. ഓസി ടോക്കീസ് എന്ന പേരില്‍ യുട്യൂബ് ചാനലുള്ള ദിയ തന്റെ എല്ലാ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ പ്രണയത്തെ കുറിച്ച് ആരാധകരോട് തുറന്നു പറഞ്ഞിട്ടുള്ള താരം കാമുകനോടൊപ്പമുള്ള ചിത്രങ്ങളും ഡാൻസ് വീഡിയോകളും പങ്കുവയ്ക്കുന്നത് പതിവായിരുന്നു.

എന്നാൽ അടുത്തിടെ ആ ബന്ധം ദിയ അവസാനിപ്പിക്കുകയുണ്ടായി. മാസങ്ങൾക്ക് മുൻപ് ദിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നിന്നാണ് ഇക്കാര്യം ആരാധകർ അറിയുന്നത്. പിന്നാലെ ഇത് വലിയ ചർച്ചയായി. അടുത്തിടെ ദിയ സുഹൃത്തായ അശ്വിനൊപ്പം മാലി ദ്വീപിൽ അവധി ആഘോഷിക്കാൻ പോയതിന്റെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും പങ്കുവച്ചിരുന്നു.

ഇതിനു പിന്നാലെ വീണ്ടും പ്രണയത്തിലായോ എന്നുള്ള ചോദ്യവുമായി നിരവധി പേർ വന്നു. അശ്വിനാണോ ദിയയുടെ പുതിയ കാമുകൻ എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്. വലിയൊരു 'നോ' ആയിരുന്നു ദിയയുടെ മറുപടി. വീഡിയോയിലൂടെയാണ് ദിയ പ്രതികരിച്ചത്.

പ്രായം ചോദിച്ച ആളോട് 25 ആയെന്നും എന്നാൽ കണ്ടാൽ പറയില്ലെന്നും ദിയ പറയുന്നു. നിങ്ങളും അശ്വിനും ഒന്നിച്ചു കാണാൻ വളരെ ക്യൂട്ട് ആണെന്ന് പറഞ്ഞയാളോട് നന്ദി പറയുകയും ഒപ്പം അശ്വിനെ വീഡിയോയിൽ കാണിക്കുകയും ചെയ്തു.

മാലിദ്വീപ് അശ്വിന് ഇഷ്ടമുള്ള സ്ഥലമായതുകൊണ്ടാണ് അവനെ യാത്രയിൽ ഒപ്പം കൂട്ടിയതെന്നുമാണ് ദിയ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെ ഡാൻസും യാത്ര വിശേഷങ്ങളുമാണ് ദിയ കൂടുതലും പങ്കുവയ്ക്കാറുള്ളത്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവുമെല്ലാം ദിയ യാത്രകൾ പോകാറുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/123832/the-answer-to-the-question-of-falling-in-love-again-is-as-follows-open-your-mind-taraputri)