---
title: "എല്ലാത്തിനും കാരണം ആ നടന്റെ കാമുകി; ആ നടന്റെ കൂടെ ഇനി അഭിനയിക്കില്ല; തുറന്ന് പറഞ്ഞ് കരീന"
english_title: "All because of the actor's girlfriend; Will no longer act with that actor; Kareena said openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/123752/all-because-of-the-actors-girlfriend-will-no-longer-act-with-that-actor-kareena-said-openly"
published_at: "2023-06-20T15:34:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64917c8a950be_kareena_1.jpg"
keywords: []
---

# എല്ലാത്തിനും കാരണം ആ നടന്റെ കാമുകി; ആ നടന്റെ കൂടെ ഇനി അഭിനയിക്കില്ല; തുറന്ന് പറഞ്ഞ് കരീന

> **Lead Summary:** ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കരീന കപൂര്‍. തന്റെ മനസിലുള്ളത് എന്തും വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് കരീന കപൂര്‍. ബോളിവുഡിലെ ഏറ്റവും കരുത്തരായ താരകുടുംബങ്ങളില്‍ ഒന്നായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. ഇന്ന് കരീനയ്ക്ക് ബോളിവുഡില്‍ സ്വന്തമായൊരു അഡ്രസുണ്ട്.

## Article Content

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കരീന കപൂര്‍. തന്റെ മനസിലുള്ളത് എന്തും വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് കരീന കപൂര്‍. ബോളിവുഡിലെ ഏറ്റവും കരുത്തരായ താരകുടുംബങ്ങളില്‍ ഒന്നായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. ഇന്ന് കരീനയ്ക്ക് ബോളിവുഡില്‍ സ്വന്തമായൊരു അഡ്രസുണ്ട്.

താരങ്ങളോടുളള ഇഷ്ടക്കുറവ് പോലും ഒട്ടും മടിക്കാതെ കരീന തുറന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരിക്കല്‍ കരീന തന്റെ അനിഷ്ടം അറിയിച്ച താരമാണ് ജോണ്‍ എബ്രഹാം. പ്രശ്‌നങ്ങളുടെ തുടക്കം ജോണ്‍ എബ്രഹാമും ബിപാഷ ബസുവും പ്രണയത്തിലായിരുന്ന കാലത്താണ്. ബിപാഷയുമായി വളരെ വലിയ വഴക്കാണ് കരീന അന്നുണ്ടാക്കിയത് .

താന്‍ ഇനിയൊരിക്കലും ജോണ്‍ എബ്രഹാമിന്റെ കൂടെ അഭിനയിക്കില്ലെന്ന് കരീന തീരുമാനിച്ചു .കോഫി വിത്ത് കരണില്‍ തന്റെ അക്കാലത്തെ കാമുകനായിരുന്ന ഷാഹിദ് കപൂറിനൊപ്പം കരീന എത്തിയിരുന്നു. പരിപാടിക്കിടെ കരീന ഒരിക്കലും കൂടെ അഭിനയിക്കില്ല എന്നുറപ്പുള്ള ഒരു നായകന്‍ ആരെന്ന് കരണ്‍ ഷാഹിദിനോട് ചോദിച്ചു. ജോണ്‍ എബ്രഹാം എന്നായിരുന്നു ഷാഹിദ് നല്‍കിയ മറുപടി.

പിന്നാലെ കരീന അത് സമ്മതിക്കുകയും ചെയ്തു. ബിപാഷയും കരീനയും തമ്മില്‍ വാക് പോര് മാത്രമല്ല കയ്യാങ്കളിയും ഉണ്ടായിരുന്നു. കരീനയുടെ ഡിസൈനര്‍ ബിപാഷയെ സഹായിച്ചത് കരീനയ്ക്ക് ഇഷ്ടപ്പെടാതെ വരികയും തുടര്‍ന്ന് നടന്ന വാഗ്വാദം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു.

ഈ ദേഷ്യമാണ് ബിപാഷയുടെ കാമുകനായിരുന്ന ജോണിനോട് കരീനയ്ക്കുണ്ടായത്. കാലങ്ങള്‍ക്കിപ്പുറം ജോണും ബിപാഷയും കരീനയും ഷാഹിദുമൊക്കെ തങ്ങളുടെ ജീവിതത്തില്‍ മറ്റൊരാളെ കണ്ടെത്തുകയും വിവാഹം കഴിക്കുകയും ചെയ്തവരാണ്. അന്ന് പറഞ്ഞത് പോലെ ഒരിക്കലും ജോണ്‍ എബ്രഹാമിനൊപ്പം കരീന അഭിനയിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/123752/all-because-of-the-actors-girlfriend-will-no-longer-act-with-that-actor-kareena-said-openly)