---
title: "മമ്ത മോഹൻദാസും നടി ദീപിക പദുക്കോണും തമ്മിൽ ഒരു ബന്ധമുണ്ട്, അതെന്താണ് എന്ന് അറിയുമോ?"
english_title: "Mamta Mohandas and actress Deepika Padukone have a relationship, do you know what it is?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/123580/mamta-mohandas-and-actress-deepika-padukone-have-a-relationship-do-you-know-what-it-is"
published_at: "2023-06-19T21:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64908342ba398_mamtha_1.jpg"
keywords: []
---

# മമ്ത മോഹൻദാസും നടി ദീപിക പദുക്കോണും തമ്മിൽ ഒരു ബന്ധമുണ്ട്, അതെന്താണ് എന്ന് അറിയുമോ?

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ മംതാ മോഹൻദാസ്. മയൂഖം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ കുറെ കാലമായി താരം മലയാള സിനിമയിൽ സജീവമാണ്. മലയാളത്തിന് പുറമെ ധാരാളം അന്യഭാഷാ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. രണ്ടുതവണ ക്യാൻസറിനോട് പൊരുതി ജയിച്ച വ്യക്തി കൂടിയാണ് മമത.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ മംതാ മോഹൻദാസ്. മയൂഖം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ കുറെ കാലമായി താരം മലയാള സിനിമയിൽ സജീവമാണ്. മലയാളത്തിന് പുറമെ ധാരാളം അന്യഭാഷാ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. രണ്ടുതവണ ക്യാൻസറിനോട് പൊരുതി ജയിച്ച വ്യക്തി കൂടിയാണ് മമത.

ഒപ്പം സമൂഹമാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ്. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇവരുടെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും എല്ലാം സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത് . ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

ബഹറിനിൽ ആണ് താരം സ്കൂൾ കാലഘട്ടം ചെലവഴിച്ചത്. ബാംഗ്ലൂരിലെ കാർമൽ കോളേജിൽ ആണ് താരം ഡിഗ്രിക്ക് ചേർന്നത്. കോളേജിലെ ഒരു ജൂനിയർ പെൺകുട്ടിയെ കുറിച്ചാണ് താരം ഇപ്പോൾ പറയുന്നത്. ഈ പെൺകുട്ടി ഇന്ന് ബോളിവുഡിലെ ഒരു സൂപ്പർ താരം കൂടിയാണ്. ആ പെൺകുട്ടി വേറെ ആരും അല്ല ദീപിക പദുക്കോൺ ആണ്. മമതയുടെ ജൂനിയർ ആയിരുന്നു ദീപിക.

ദീപികഹാർട്ട് ബീറ്റ് എന്ന പേജിലാണ് വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ദീപികയും മംതയും സദസ്സിൽ ഇരിക്കുമ്പോൾ തന്നെയാണ് മമത ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഞങ്ങളുടെ കോളേജിലെ ഏറ്റവും പൊക്കമുള്ള കുട്ടിയായിരുന്നു ദീപിക എന്നാണ് മമത ദീപികയെ കുറിച്ച് പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/123580/mamta-mohandas-and-actress-deepika-padukone-have-a-relationship-do-you-know-what-it-is)