---
title: "വാക്കറിന്റെ സഹായത്തോടെയാണ് നടക്കുന്നത്, ഉറങ്ങാന്‍ പറ്റുന്നില്ല; സുധിയുടെ ഓര്‍മ്മകളില്‍ ബിനു അടിമാലി"
english_title: "Binu's words about Kollam Sudhi are getting attention now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/123549/binus-words-about-kollam-sudhi-are-getting-attention-now"
published_at: "2023-06-19T20:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649067f7a9a2a_sudhi.jpg"
keywords: []
---

# വാക്കറിന്റെ സഹായത്തോടെയാണ് നടക്കുന്നത്, ഉറങ്ങാന്‍ പറ്റുന്നില്ല; സുധിയുടെ ഓര്‍മ്മകളില്‍ ബിനു അടിമാലി

> **Lead Summary:** നടന്‍ കൊല്ലം സുധിയുടെ വിടവാങ്ങലിന്റെ വേദനയില്‍ നിന്നും കരകയറാനാവാതെ ബിനു അടിമാലി. സുധിയുടെ ജീവനെടുത്ത അപകടത്തില്‍ ബിനു അടിമാലിയും ഉണ്ടായിരുന്നു.

## Article Content

നടന്‍ കൊല്ലം സുധിയുടെ വിടവാങ്ങലിന്റെ വേദനയില്‍ നിന്നും കരകയറാനാവാതെ ബിനു അടിമാലി. സുധിയുടെ ജീവനെടുത്ത അപകടത്തില്‍ ബിനു അടിമാലിയും ഉണ്ടായിരുന്നു.

കാലിനടക്കം പരിക്കേറ്റ ബിനു സര്‍ജറിയും ചികിത്സയും കഴിഞ്ഞ് ദിവസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രി വിട്ടത്. കൊല്ലം സുധിയെ കുറിച്ച് ബിനു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

രാത്രി ഉറങ്ങാന്‍ സാധിക്കില്ല. ഉറക്കം വരാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടക്കുകയാണ്. നഷ്ടമായത് തന്റെ കുടുംബത്തിലെ ഒരംഗത്തെയാണ്. സുധിയുടെ ഭാര്യ രേണുവിനേയും മക്കളേയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല. തന്റെ കാലിന്റെ ലിഗമെന്റിന് നേരത്തെ പ്രശ്‌നമുണ്ടായിരുന്നതാണ്.

ഇടിച്ചതിന് ശേഷം നടക്കുന്നത് വാക്കറിന്റെ സഹായത്തോടെയാണ്. തല ഇടിച്ചത് കാരണം ഇയര്‍ ബാലന്‍സിന്റെ പ്രശ്‌നവുമുണ്ട്. കൈക്കുഴയ്ക്കും പ്രശ്‌നമുണ്ട്.

രാത്രി തിരിഞ്ഞു കിടക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ട്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മഹേഷ് സുധിച്ചേട്ടന്‍ എവിടെ എന്നാണ് ചോദിച്ചു കൊണ്ടിരുന്നത് എന്നാണ് 24 ന്യൂസിനോട് ബിനു അടിമാലി പ്രതികരിച്ചത്.

വാക്കറിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം ബിനു അടിമാലി കൊല്ലം സുധിയുടെ കോട്ടയത്തെ വീട്ടില്‍ എത്തിയിരുന്നു. അതേസമയം, മുഖത്ത് സാരമായി പരിക്കേറ്റ ബിനുവിന് ഒരു മൈനര്‍ സര്‍ജി ചെയ്തിരുന്നു. ആരോഗ്യവാനായി വീട്ടിലേയ്ക്ക് മടങ്ങുന്ന ബിനുവിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/123549/binus-words-about-kollam-sudhi-are-getting-attention-now)