---
title: "നൃത്ത സംവിധായകൻ രാകേഷ് മാസ്റ്റർ അന്തരിച്ചു  "
english_title: "Popular Telugu dance director Rakesh Master passed away."
publisher: "moviemax.in"
canonical_url: "https://moviemax.in/news/123471/popular-telugu-dance-director-rakesh-master-passed-away"
published_at: "2023-06-19T14:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64901931090d4_death.jpg"
keywords: []
---

# നൃത്ത സംവിധായകൻ രാകേഷ് മാസ്റ്റർ അന്തരിച്ചു  

> **Lead Summary:** പ്രശസ്ത തെലുങ്ക് നൃത്ത സംവിധായകൻ രാകേഷ് മാസ്റ്റർ അന്തരിച്ചു. ജൂൺ 18 ന് ഞായറാഴ്ച ഉച്ചക്ക് ഹൈദരബാദിലെ ഗാന്ധി ആശുപത്രിൽ വെച്ചായിരുന്നു അന്ത്യം.

## Article Content

പ്രശസ്ത തെലുങ്ക് നൃത്ത സംവിധായകൻ രാകേഷ് മാസ്റ്റർ അന്തരിച്ചു. ജൂൺ 18 ന് ഞായറാഴ്ച ഉച്ചക്ക് ഹൈദരബാദിലെ ഗാന്ധി ആശുപത്രിൽ വെച്ചായിരുന്നു അന്ത്യം.

പ്രമേഹം അടക്കമുള്ള നിരവധി രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് വിശാഖപട്ടണത്ത് നിന്ന് സിനിമ ചിത്രീകരണത്തിന് ശേഷം തിരികെയെത്തിയത്.

തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.റിയാലിറ്റി ഷോകളിലൂടെയാണ് രാകേഷ് മാസ്റ്റർ ശ്രദ്ധേയനാവുന്നത്. തെലുങ്ക് സിനിമയിൽ എകദേശം 15000 ഗാനങ്ങൾക്ക് ചുവടുകൾ ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/123471/popular-telugu-dance-director-rakesh-master-passed-away)