---
title: "രാത്രിയുള്ള വരവും പോക്കും, ഭർത്താവിന്റെ വീട്ടുകാർക്ക് പ്രശ്നമായി, അമല പോളിന്റെ വിവാഹ ജീവിതത്തിൽ സംഭവിച്ചത്! "
english_title: "Journalist Kiryaru Balu is talking about what happened in Amala Paul's married life."
publisher: "moviemax.in"
canonical_url: "https://moviemax.in/news/123464/journalist-kiryaru-balu-is-talking-about-what-happened-in-amala-pauls-married-life"
published_at: "2023-06-19T14:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649012b2c5111_amala.jpg"
keywords: []
---

# രാത്രിയുള്ള വരവും പോക്കും, ഭർത്താവിന്റെ വീട്ടുകാർക്ക് പ്രശ്നമായി, അമല പോളിന്റെ വിവാഹ ജീവിതത്തിൽ സംഭവിച്ചത്! 

> **Lead Summary:** തമിഴിൽ ഹിറ്റുകളുടെ നായികയായി മാറിയ മലയാളിയാണ് അമല പോൾ. സൂപ്പർസ്റ്റാറുകളുടെ നായികയായ അമല തെലുങ്കിലും നിരവധി സിനിമകളിൽ അഭിനയിച്ചു. കരിയറിലും ജീവിതത്തിലും പല ഘട്ടങ്ങൾ ഇക്കഴിഞ്ഞ വർഷങ്ങളിൽ അമല പോൾ കണ്ടു. 

## Article Content

തമിഴിൽ ഹിറ്റുകളുടെ നായികയായി മാറിയ മലയാളിയാണ് അമല പോൾ. സൂപ്പർസ്റ്റാറുകളുടെ നായികയായ അമല തെലുങ്കിലും നിരവധി സിനിമകളിൽ അഭിനയിച്ചു. കരിയറിലും ജീവിതത്തിലും പല ഘട്ടങ്ങൾ ഇക്കഴിഞ്ഞ വർഷങ്ങളിൽ അമല പോൾ കണ്ടു. 

മലയാളത്തിൽ ഒരു ഇന്ത്യൻ പ്രണയകഥ, റൺ ബേബി റൺ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലും ഇതിനിടെ അഭിനയിച്ചു. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു അമലയുടെ വിവാഹം. സംവിധായകൻ എഎൽ വിജയ്നെ ആണ് അമല വിവാഹം ചെയ്തത്.

ഇരുവരും തലൈവ എന്ന സിനിമയ്ക്കിടെ പ്രണയത്തിലാവുകയായിരുന്നു. 2014 ലായിരുന്നു വിവാഹം. വിവാഹശേഷം അഭിനയ രം​ഗത്ത് നടി സജീവമല്ലാതായി. എന്നാൽ ഈ വിവാഹബന്ധത്തിൽ പിന്നീട് പ്രശ്നങ്ങൾ വന്നു. 2017 ൽ ഇരുവരും വേർപിരിയുകയും ചെയ്തു.

 അമല പോളിന്റെ വിവാഹ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു. അമല സിനിമാ അഭിനയം തുടർന്നതാണ് വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾക്ക് കാരണമായതെന്ന് ഇദ്ദേഹം പറയുന്നു. 'എഎൽ വിജയ് വളരെ മര്യാദയുള്ള സംവിധായകനാണ്.

ഇത് അമല പോളിന് വളരെ ഇഷ്ടമായി. തലൈവ സിനിമ പുരോ​ഗമിക്കവെ അമലയ്ക്ക് വിജയ്നോട് പ്രണയമായി. ബന്ധം വിജയുടെ വീട്ടിൽ അറിഞ്ഞപ്പോൾ അമല സിനിമാ നടിയായതിനാൽ എതിർപ്പ് വന്നു. ലൈം ലൈറ്റിൽ തിളങ്ങി നിൽക്കുന്ന മകൾ വിവാഹം ചെയ്യുന്നതിൽ അമലയുടെ അമ്മയ്ക്കും എതിർപ്പായിരുന്നു. എന്നാൽ വിജയും അമലയും വിവാഹമെന്ന തീരുമാനത്തിൽ ഉറച്ച് നിന്നു'.

'ഒടുവിൽ വിവാഹം നടന്നു. പിന്നാലെ പല വിവാ​ദങ്ങളും വന്നു. വിവാഹ ശേഷം അമല അഭിനയിച്ചിരുന്നു. വിജയുടെ വീട്ടുകാർ കൂട്ടുകുടുംബമായി കഴിയുന്നവരാണ്. അമല രാത്രി വീട്ടിലേക്ക് കയറി വരുന്നതും രാവിലെ തിരിച്ച് ഷൂട്ടിം​​ഗിന് പോവുന്നതും വീട്ടുകാർക്ക് ബുദ്ധിമുട്ടായി'

'വിജയ്ക്കും ഒരു ഘട്ടത്തിൽ ഇത് പ്രശ്നമായി. അമലയോട് ഇക്കാര്യം പറഞ്ഞെങ്കിലും കേട്ടില്ല. വലിയ പ്രശ്നങ്ങളിലേക്ക് പോകുന്നതിന് മുമ്പ് പരസ്പര സമ്മതത്തോടെ പിരിയാമെന്ന് വിജയ് പറഞ്ഞു. ഇത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു എന്ന മട്ടിൽ അമല പോളിന്റെ അമ്മ നടിയെയും വിളിച്ച് പോയി,'

ചെയ്യാറു ബാലു പറഞ്ഞതിങ്ങനെ.... വിവാഹമോചനത്തിന് കാരണമെന്തെന്ന് അമല പോൾ എവിടെയും പറഞ്ഞിട്ടില്ല. എഎൽ വിജയും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണുണ്ടായത്. എഎൽ വിജയ് പിന്നീട് മറ്റൊരു വിവാഹം ചെയ്തു. 2019 ലാണ് ഡോ. ആർ ഐശ്വര്യയെ എഎൽ വിജയ് വിവാഹം ചെയ്തത്. ഇരുവർക്കും ഒരു പെൺകുഞ്ഞും പിറന്നു. വിവാഹമോചനത്തിന് ശേഷം അമലയോ എഎൽ വിജയോ ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. വിജയുടെ രണ്ടാം വിവാഹത്തിന് അമല പോൾ ആശംസകളും അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/123464/journalist-kiryaru-balu-is-talking-about-what-happened-in-amala-pauls-married-life)