---
title: " ബ്ലാര്‍ണി സ്‌റ്റോണ്‍ ചുംബിച്ച് ഹണി റോസ്, വീഡിയോ"
english_title: "Honey Rose shared a video on Instagram of her kissing the Blarney Stone upside down."
publisher: "moviemax.in"
canonical_url: "https://moviemax.in/news/123454/honey-rose-shared-a-video-on-instagram-of-her-kissing-the-blarney-stone-upside-down"
published_at: "2023-06-19T13:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64900a003ef31_honeyrose.jpg"
keywords: []
---

#  ബ്ലാര്‍ണി സ്‌റ്റോണ്‍ ചുംബിച്ച് ഹണി റോസ്, വീഡിയോ

> **Lead Summary:** അയര്‍ലന്റില്‍ ഉദ്ഘാടനത്തിനെത്തിയ നടി ഹണി റോസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം ഉദ്ഘാടനങ്ങളുമായി നടന്ന താരംതെലുങ്കില്‍ അഭിനയിച്ചതോടെ തെലങ്കാനയിലും ഉദ്ഘാടന ചടങ്ങുകളില്‍ തിളങ്ങിയിരുന്നു. അടുത്തിടെയാണ് അയര്‍ലന്റിലും ഉദ്ഘാടനം ചെയ്ത് ഹണി റോസ് രംഗത്തെത്തിയത്.

## Article Content

അയര്‍ലന്റില്‍ ഉദ്ഘാടനത്തിനെത്തിയ നടി ഹണി റോസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം ഉദ്ഘാടനങ്ങളുമായി നടന്ന താരംതെലുങ്കില്‍ അഭിനയിച്ചതോടെ തെലങ്കാനയിലും ഉദ്ഘാടന ചടങ്ങുകളില്‍ തിളങ്ങിയിരുന്നു. അടുത്തിടെയാണ് അയര്‍ലന്റിലും ഉദ്ഘാടനം ചെയ്ത് ഹണി റോസ് രംഗത്തെത്തിയത്.

ഉദ്ഘാടനങ്ങളും സിനിമാ തിരക്കുകളുമെല്ലാം മാറ്റി വച്ച് കുടുംബത്തിനൊപ്പം അയര്‍ലന്റില്‍ വെക്കേഷന്‍ ആസ്വദിക്കുകയാണ് ഹണി റോസ് ഇപ്പോള്‍. അയര്‍ലന്റിലെ പ്രശസ്തമായ ബ്ലാര്‍ണി കാസിലിലെ ബ്ലാര്‍ണി സ്റ്റോണ്‍ ചുംബിക്കുന്ന താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

തലകീഴായി കിടന്ന് ബ്ലാര്‍ണി സ്റ്റോണ്‍ ചുംബിക്കുന്ന വീഡിയോ ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രശസ്തമായ ബ്ലാര്‍ണി സ്റ്റോണ്‍ താന്‍ ചുംബിച്ചിരിക്കുകയാണെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

രസകരമായ ചരിത്രവും മിത്തുകളും നിറഞ്ഞ അമ്പരപ്പിക്കുന്ന കോട്ടയാണ് ബ്ലാര്‍ണി കാസില്‍. ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത മോഹിപ്പിക്കുന്ന അനുഭവമാണ് ഈ കോട്ട. കോട്ടയുടെ മുകളില്‍ കയറി ഈ കല്ലില്‍ ചുംബിക്കുന്ന അപൂര്‍വ്വ അനുഭവം അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്ന ഒരാളും നഷ്ടപ്പെടുത്തരുതെന്നും വീഡിയോയ്ക്ക് താഴെ താരം കുറിച്ചിട്ടുണ്ട്. രസകരമായ കമന്റുകളും ഈ വീഡിയോക്ക് താഴെ എത്തുന്നുണ്ട്.

‘ചേച്ചി സൂക്ഷിക്കണം ഇനിയും നമുക്ക് ഒത്തിരി ഉദ്ഘാടനങ്ങളൊക്കെ ഉള്ളതാ’ എന്നാണ് വീഡിയോക്ക് താഴെ എത്തിയ ഒരു കമന്റ്. ഇതിനൊപ്പം അശ്ലീല കമന്റുകളും എത്തുന്നുണ്ട്. അതേസമയം, ‘പൂക്കാലം’ ആണ് ഹണി റോസിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. തെലങ്കില്‍ റിലീസ് ചെയ്ത ‘വീരസിംഹ റെഡ്ഡി’ ഏറെ ശ്രദ്ധ നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/123454/honey-rose-shared-a-video-on-instagram-of-her-kissing-the-blarney-stone-upside-down)