പാമ്പിനെ കഴുത്തിലിട്ടും മുതലകളെ തലോടിയും തെറാപ്പി

പാമ്പിനെ കഴുത്തിലിട്ടും മുതലകളെ തലോടിയും തെറാപ്പി
2023-06-19T11:48:00 | By Susmitha Surendran

പലതരത്തിലുള്ള തെറാപ്പികളും നാം കണ്ടിട്ടുണ്ട്. എന്നാൽ, ഇങ്ങനെ ഒരു തെറാപ്പി കാണാൻ സാധ്യത വളരെ വളരെ കുറവാണ്. അതെന്ത് തെറാപ്പിയാണ് എന്നല്ലേ? ഉര​ഗങ്ങളെ കൊണ്ടുള്ള തെറാപ്പിയാണത്. ബ്രസീലിലെ സാവോ പോളോയിലുള്ള ആൻഡ്രിയ റെബേര എന്ന തെറാപ്പിസ്റ്റാണ് വളരെ വ്യത്യസ്തമായ ഈ തെറാപ്പി തന്നെ തേടിയെത്തുന്നവർക്ക് നൽകുന്നത്.

ആൻഡ്രിയയുടെ തെറാപ്പിയുടെ ഭാ​ഗമായി ആളുകൾ പാമ്പിനെ വരെ കഴുത്തിലിട്ട് നടക്കുന്നത് കാണാം. ഇതിന് വേണ്ടി പാമ്പുകളെ അടക്കം വിവിധ ഉര​ഗങ്ങളെ ആൻഡ്രിയ ഉപയോ​ഗിക്കുന്നുണ്ട്. വിവിധ വൈകല്യങ്ങൾ, ഓട്ടിസം, ആങ്സൈറ്റി എന്നിവയൊക്കെയുള്ള ആളുകളെ ചികിത്സിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ആളാണ് ആൻഡ്രിയ.

എന്നാൽ, അതിന് വേണ്ടി അവലംബിക്കുന്ന മാർ​ഗം ഈ ഉരഗ തെറാപ്പിയാണ്. ഇത് ഇത്തരം അവസ്ഥകളുള്ള ആളുകളിൽ വിവിധ കഴിവുകൾ മെച്ചപ്പെടുത്താനും അവരെ ശാന്തമായിരിക്കാനും എല്ലാം സഹായിക്കുന്നു എന്നാണ് ആൻഡ്രിയ പറയുന്നത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആൻഡ്രിയ ഈ ചികിത്സാ മാർ​ഗം അവലംബിക്കുന്നുണ്ട്. ഈ തെറാപ്പിക്ക് വേണ്ടി നിരവധി ആളുകൾ അവരെ തേടി എത്തുന്നുമുണ്ട്. ഒരു വലിയ ഹാളാണ് ആൻഡ്രിയ ചികിത്സയ്ക്ക് വേണ്ടി എത്തുന്നവർക്കായി തയ്യാറാക്കിയിട്ടുള്ളത്. അവിടെ ആമയും ഓന്തും എന്തിന് കുഞ്ഞൻ മുതലകൾ വരേയും ഉണ്ട്.

എന്നാൽ, ഈ ചികിത്സ ഇതുവരെയും ഫലപ്രദമാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷേ, ആളുകൾ മൃഗങ്ങളുമായി സമ്പർക്കം പുലർത്തുമ്പോൾ, സന്തോഷം തോന്നിപ്പിക്കുന്ന സെറോടോണിൻ, ബീറ്റാ-എൻഡോർഫിൻസ് തുടങ്ങിയവയെല്ലാം പുറത്തുവിടുമെന്ന് വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ആൻഡ്രിയ പറയുന്നത്.

അതിനാൽ തന്നെ ഈ ജീവികളെ ഉപയോ​ഗിച്ചുള്ള തെറാപ്പി ആളുകളിൽ സന്തോഷവും ശാന്തതയും നൽകുന്നുണ്ട് എന്നാണ് ആൻഡ്രിയയുടെ പക്ഷം. ആദ്യം നായകളെ പോലെയുള്ള മൃ​ഗങ്ങളെയായിരുന്നു ആൻഡ്രിയ തന്റെ തെറാപ്പിയിൽ ഉപയോ​ഗിച്ചിരുന്നത്.

എന്നാൽ, ഓട്ടിസം പോലെയുള്ള അവസ്ഥകളുള്ള ചിലരിൽ അത് ഫലിക്കാതെ വന്നതോടെയാണ് അവർ ഉര​ഗങ്ങളെ ഉപയോ​ഗപ്പെടുത്തി തുടങ്ങിയത്. ഏതായാലും പാമ്പിനെ അടക്കം ഉപയോ​ഗിച്ചുള്ള ഈ തെറാപ്പി ഫലം ചെയ്യുന്നുണ്ട് എന്നാണ് ആൻഡ്രിയ പറയുന്നത്.

Content Highlight: Therapy by stroking snakes and crocodiles!

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup