---
title: "വിമാനം പറന്ന് ഉയര്‍ന്ന് 30 മിനിറ്റ്; എമര്‍ജന്‍സി ഡോര്‍ തുറന്നു, വൈറലായി  ദൃശ്യങ്ങള്‍"
english_title: "30 minutes after takeoff; Emergency door opened, footage goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/123413/30-minutes-after-takeoff-emergency-door-opened-footage-goes-viral"
published_at: "2023-06-19T11:38:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ff12472b0e_viral.jpg"
keywords: []
---

# വിമാനം പറന്ന് ഉയര്‍ന്ന് 30 മിനിറ്റ്; എമര്‍ജന്‍സി ഡോര്‍ തുറന്നു, വൈറലായി  ദൃശ്യങ്ങള്‍

> **Lead Summary:** വിമാനത്തില്‍ യാത്ര ചെയ്യുന്നതിനായി പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങള്‍ കുറേ അധികമുണ്ട്. അവയൊക്കെ അനുസരിച്ചാലെ യാത്ര ചെയ്യുവാന്‍ സാധിക്കൂ.

## Article Content

വിമാനത്തില്‍ യാത്ര ചെയ്യുന്നതിനായി പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങള്‍ കുറേ അധികമുണ്ട്. അവയൊക്കെ അനുസരിച്ചാലെ യാത്ര ചെയ്യുവാന്‍ സാധിക്കൂ.

എന്നാലും വിമാന യാത്രകളില്‍ അറിയാതെയും ചില അപകടങ്ങള്‍ സംഭവിക്കാറുണ്ട്. ഇങ്ങനെ ഒരു അപകടമാണ് കഴിഞ്ഞ ദിവസം ബ്രസീലിലും സംഭവിച്ചത്. പക്ഷേ അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.

ബ്രസീലിന് മുകളിലൂടെ പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ അപ്രതീക്ഷിതമായി തുറന്നുപോവുകയായിരുന്നു. സാവോ ലൂയിസില്‍ നിന്ന് സാല്‍വഡോറിലേക്കുള്ള യാത്രയിലായിരുന്നു വിമാനം.

[**https://twitter.com/i/status/1668920399839522820**](https://twitter.com/i/status/1668920399839522820)

വിമാനം യാത്ര ആരംഭിച്ച് ഏകദേശം മുപ്പത് മിനിറ്റിലായിരുന്നു ഭയപ്പെടുത്തുന്ന സംഭവം ഉണ്ടായത്. എമര്‍ജന്‍സി വാതില്‍ പെട്ടെന്ന് തുറന്ന് പോയതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

അതേസമയം ബ്രസീലില്‍ നിന്നുള്ള ജനപ്രിയ ഗായകനായ ടിയറിയും വിമാനത്തില്‍ ഉണ്ടായിരുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എമര്‍ജന്‍സി വിന്‍ഡോ തുറക്കുന്നതിന് പിന്നാലെ കാറ്റ് ആഞ്ഞടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വളരെ പെട്ടന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ വീഡിയോ വൈറലായതും.

### Related Links & Sources
- [Original Story Source](https://moviemax.in/news/123413/30-minutes-after-takeoff-emergency-door-opened-footage-goes-viral)