'ബ്രൂസ് ലീ' അടുത്തവർഷം

'ബ്രൂസ് ലീ' അടുത്തവർഷം
Oct 4, 2021 09:49 PM | By Truevision Admin

മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദന്‍ നായകനും നിര്‍മ്മാതാവുമാകുന്ന 25 കോടി രൂപ ചിലവിൽ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു . ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് വൈശാഖ് ആണ്. 'ബ്രൂസ് ലീ' എന്നാണ് സിനിമയുടെ പേര്. അനൗണ്‍സ്‍മെന്‍റ് പോസ്റ്ററിനൊപ്പമാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്.


മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങി മലയാളസിനിമയിലെ ഒട്ടുമിക്ക മുന്‍നിര താരങ്ങളെല്ലാം ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉണ്ണി മുകുന്ദന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചത് 'ഉണ്ണി മുകുന്ദന്‍ ഫിലിംസി'ന്‍റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ബ്രൂസ് ലീ യുടെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്‍ണയാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മല്ലു സിംഗ് എന്ന ചിത്രം ബോക്സ് ഓഫീസില്‍ വൻ വിജയമാണ് നേടിയത്.


എട്ട് വര്‍ഷത്തിനു ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പ്രേതെകതയും ചിത്രത്തിനുണ്ട് .ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ ആണ്. . ഷം അടുത്ത വര്‍ഷമായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമായിരിക്കുമെന്നാണ് അണിയറക്കാരുടെ വാഗ്‍ദാനം. ആനന്ദ് രാജേന്ദ്രന്‍ ആണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മോഷന്‍ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത് അനീഷ്. പ്രൊമോഷൻ കൺസൾട്ടന്‍റ് വിപിൻ. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന, വിഷ്ണു മോഹൻ സംവിധാനം ചെയുന്ന 'മേപ്പടിയാൻ' എന്ന ചിത്രത്തിനായുള്ള തിരക്കിലാണ് താരം ഇപ്പോൾ .

Content Highlight: Unni Mukundan's new movie has been announced on social media

Next TV

Related Stories
'പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം';സംഗീത് പ്രതാപും അന്നാ ബെന്നും പ്രധാന വേഷങ്ങളിൽ

Jul 1, 2026 04:18 PM

'പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം';സംഗീത് പ്രതാപും അന്നാ ബെന്നും പ്രധാന വേഷങ്ങളിൽ

പനോരമ സ്റ്റുഡിയോസിന്റെ പുതിയ മലയാള ചിത്രം പ്രൊഡക്ഷൻ നമ്പർ 4 കൊച്ചിയിലെ സ്റ്റുഡിയോയിൽ നടന്ന പൂജാ ചടങ്ങുകളോടെ...

Read More >>
 ഇളവ് നീട്ടി, ലൈംഗികാതിക്രമ കേസ്: നടന്‍ സിദ്ദിഖിന് ഹൈദരാബാദില്‍ ഷൂട്ടിംഗിന് പോകാന്‍ അനുമതി

Jul 1, 2026 01:47 PM

ഇളവ് നീട്ടി, ലൈംഗികാതിക്രമ കേസ്: നടന്‍ സിദ്ദിഖിന് ഹൈദരാബാദില്‍ ഷൂട്ടിംഗിന് പോകാന്‍ അനുമതി

ലൈംഗികാതിക്രമ കേസ്, നടന്‍ സിദ്ദിഖിന് ഹൈദരാബാദില്‍ ഷൂട്ടിംഗിന് പോകാന്‍...

Read More >>
'നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്';  ലഹരി വിൽക്കുന്നവർക്കിനി മാപ്പില്ല, ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി മോഹൻലാൽ

Jul 1, 2026 08:47 AM

'നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; ലഹരി വിൽക്കുന്നവർക്കിനി മാപ്പില്ല, ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി മോഹൻലാൽ

ലഹരിക്കെതിരായ കേരള പൊലീസിന്റെ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി...

Read More >>
Top Stories










News Roundup